ചെഗുവേര കൾച്ചറൽ & വെൽഫെയർ ഫോറത്തിന്റെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായിനടക്കുന്ന
“മുതിർന്നവരുടെ കൂടിച്ചേരൽ മാർച്ച് 5 ഞായർ രാവിലെ 9.30 മുതൽ വളാഞ്ചേരി ഹൈസ്കൂളിന്സമീപം നടക്കുന്നു. കോവിഡ് പ്രതിസന്ധികളും , മറ്റ് പ്രശ്നങ്ങളും കാരണം പുറത്തിറങ്ങാൻകഴിയാത്തവരുംപരസ്പരം കാണാത്തവരുമായ ഒരു പാട് വ്യക്തികൾ നമ്മുടെ ഇടയിലുണ്ട്.
അവർക്ക് പരസ്പരം കാണാനും വർത്താനം പറയാനും ഒന്നിച്ച് ഭക്ഷണം കഴിക്കാനുംവേദിയൊരുക്കുകയാണ് ചെ. ഫോറം
നമ്മുടെ സമൂഹത്തിൽ നിറ സാന്നിദ്ധ്യമായിരുന്ന ഇവർ ഒന്നിച്ച് കൂടുകയാണ്പങ്ക് വെച്ചും , പങ്കിട്ടെടുത്തും ഒരു പകൽ അവർ ധന്യമാക്കും.
സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.










