/വനിതാലീഗ് ചങ്ങരംകുളത്ത് അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു

വനിതാലീഗ് ചങ്ങരംകുളത്ത് അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു

ചങ്ങരംകുളംകേന്ദ്ര സർക്കാരിന്റെ പാചക വാതക വില വർദ്ധനക്കെതിരെ വനിതാലീഗ് ആലംകോട്പഞ്ചായത്ത് കമ്മിറ്റി  ചങ്ങരംകുളത്ത് അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു.ചങ്ങരംകുളം ഹൈവേജംഗ്ഷനിൽ നടന്ന പരിപാടി വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് ഉദ്ഘാടനംചെയ്തു.ആസിയ ഇബ്രാഹിം സ്വാഗതം പറഞ്ഞ പരിപാടിയിൽ ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട്അഫ് ലത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു.മണ്ഡലം വനിതാലീഗ് ജനറൽ സെക്രട്ടറി ആയിഷഹസ്സൻ,മുസ്ലിംലീഗ് നേതാക്കളായ പിപി യൂസഫലി,സിഎം യൂസഫ്,ഷാനവാസ് വട്ടത്തൂർ,ബഷീർകക്കിടിക്കൽ,എംകെ അൻവർ,ഉമ്മർ തലാപ്പിൽ,കെവിഎ കാദർ തുടങ്ങിയവർ ആശംസകൾഅർപ്പിച്ചു.മൈമൂന ഫാറൂക്ക് നന്ദി പറഞ്ഞു.