കുന്നംകുളം:
പ്രകൃതി സംരക്ഷണ സംഘത്തിൻറെ നേതൃത്വത്തിൽ കുന്നംകുളം താലൂക്ക് ഓഫീസിന്റെസഹകരണത്തോടെ പറവകൾക്കായി സ്നേഹ തണ്ണീർകുടം സ്ഥാപിച്ചു. തഹസിൽദാർ ചന്ദ്രികനിയോത്ത് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.തഹസിൽദാർ(ഭൂരേഖ) സിന്ധു ആർ എസ്,പ്രകൃതി സംരക്ഷണസംഘം ജില്ലാ സെക്രട്ടറി ഷാജി തോമസ് തുടങ്ങിയവർ സംസാരിച്ചു. ജീവനക്കാരായ ലൈജു, സജിത്ത്, പ്രവീൺ, ഷുക്കൂർ ,തെസ്നി ,രമ്യ ,യൂത്ത് വിങ് ഭാരവാഹികളായവിഷ്ണു എൻ എം, ആദിത്യൻ എം എസ് തുടങ്ങിയവർ പങ്കെടുത്തു.










