കെ ആയിഷക്കുട്ടി ടീച്ചർ സ്മാരക പുരസ്‌കാരം ഉണ്ണി ശുകപുരത്തിന്

ചങ്ങരംകുളം: മാതൃക പൊതു പ്രവർത്തകയും നന്നംമുക്ക് പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായിരുന കെആയിഷകുട്ടി ടീച്ചറുടെ സ്മരണാർത്ഥം ചങ്ങരംകുളം സർവ്വീസ്‌ സഹകരണ ബാങ്ക്‌ ഏർപ്പെടുത്തിയമികച്ച പ്രാദേശിക മാധ്യമ പ്രാർത്തകനുള്ള  'ജ്യോതിർഗ്ഗമയ' മാധ്യമ പുരസ്കാരത്തിന്‌ മാതൃഭൂമി ലേഖകൻ ഉണ്ണി ശുകപുരം അർഹനായി. പട്ടയവുമായി ബന്ധപ്പെട്ട കുരുക്കുകള്‍ വിശദമാക്കുന്ന "കെട്ടഴിയണം പട്ടയക്കുരുക്കിന്റെ" എന്നലേഖനപരമ്പരയാണ് ഉണ്ണി ശുകപുരത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. വിവിധ തലങ്ങളില്‍അന്വേഷണം നടത്തിയാണ് സമഗ്രതയോടെ ഉണ്ണി ശുകപുരം പരമ്പര തയ്യാറാക്കിയതെന്ന് ജൂറിവിലയിരുത്തി. ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിങ്ങനെയുള്ളതില്‍ കയറിക്കിടക്കാന്‍ സ്വന്തമായിസ്ഥലമുണ്ടാവുകയെന്നത് പ്രധാനമാണ്. അതിന്റെ നൂലാമാലകളാണ് ഉണ്ണി ശുകപുരത്തിന്റെപരമ്പരകള്‍ കാണിച്ചുതരുന്നത് ജൂറി ചെയര്‍മാന്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ  എന്‍ ശ്രീകുമാര്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരായ എം.വി വിനീത, എം കെ അബ്ദുൽ ഷുക്കൂർഎന്നിവർ ജൂറി അംഗമായിരുന്നു. 5001 രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ്പുരസ്‌കാരം. ഒക്ടൊബർ 12 ന്‌ ബാങ്ക്‌ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ്‌ വിതരണംചെയ്യുമെന്ന് ബാങ്ക്‌ പ്രസിഡന്റ്‌ അഡ്വ.സിദ്ദിഖ്‌ പന്താവൂർ അറിയിച്ചു.

നിള ” ഫാർമർ പ്രൊഡ്യൂസർ ഓർഗണൈസേഷന്റെ 2023..24 സാമ്പത്തിക വർഷത്തെ വാർഷികപൊതുയോഗം 

               കുറ്റിപ്പുറം ബ്ലോക്ക് പരിധിയിൽ കേന്ദ്ര ഗവണ്മെന്റിന്റെ കീഴിൽ നബാർഡ് ന്റെമേൽനോട്ടത്തിൽ കഴിഞ്ഞ 3 വർഷമായി പ്രവർത്തിക്കുന്ന പ്രധാന മായും നാളികേര കർഷകരുടെകൂട്ടായ്മ യായ "നിള " ഫാർമർ പ്രൊഡ്യൂസർ ഓർഗണൈസേഷന്റെ 2023..24 സാമ്പത്തികവർഷത്തെ വാർഷിക പൊതുയോഗം പൂക്കാട്ടിരി HALP സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. നിള FPO ചെയർമാൻ വള്ളൂരൻ സൈനുദ്ധീൻ അധ്യക്ഷനായ യോഗം കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡന്റ്PCA നൂർ ഉത്ഘാടനം ചെയ്തു. അഗ്രി കൾച്ചർ അസി. ഡയരക്ടർ വിനോദ്, കൃഷി ഓഫീസർജുമൈല, നബാർഡ് ജില്ലാ മേധാവി റിയാസ്, ഇസാഫ് FPO സംസ്ഥാന മേധാവി റോയ് എന്നിവർസംസാരിച്ചു. നിള ഭരണ സമിതിവൈസ് ചെയർമാൻ റഷീദ് കിഴിശ്ശേരി അംഗങ്ങളായ അബ്ദുൽ കരീംKP, ഹസീന, വിശ്വനാഥൻ, ശങ്കരനാരായണൻ, സീകന്ദർ ബാബു, ജബ്ബാർ ഗുരുക്കൾ,  ഹാരിസ്, ,CEO സുരേന്ദ്രൻ, അക്കൗണ്ടന്റ് ജിതേഷ് എന്നിവർ നേതൃത്വം നൽകുകയും ശ്രീ റോയ് കാലാവസ്ഥഅതിജീവന കൃഷിയെ കുറിച്ചും, PP ജമാൽ കാർബൻ ന്യൂ ട്രലിറ്റി യെ കുറിച്ചും ക്ലാസ്സുകൾ എടുത്തു. 100 ഓളം ഓഹരി ഉടമകൾ പങ്കെടുത്ത വാർഷിക പൊതു യോഗത്തിൽ ഓഡിറ്റ് റിപ്പോർട്ടുംസാമ്പത്തിക അവലോകനവും , പുതിയ പദ്ധതികളും ചർച്ച ചെയ്തു. നിള സമിതി അംഗങ്ങളായമോഹന കൃഷ്ണൻ സ്വാഗതവും, ഷെരീഫ് നന്ദി യും പറഞ്ഞു.

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭയും അൽമാസ് മെഡിസിറ്റിയും സംയുക്തമായി ഹരിത കർമ്മ സേന അംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു മാലിന്യമുക്ത നവ കേരളം രണ്ടാം ഘട്ട ക്യാമ്പയിൻ,സ്വച്ഛത ഹി സേവ,സഫായി മിത്ര സുരക്ഷ ഷിവിർ 2024-2025 ക്യാമ്പയിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭയും അൽമാസ് മെഡിസിറ്റിയും സംയുക്തമായി ഹരിത കർമ്മ…

കോഴിക്കോട് സ്വദേശിയിൽ നിന്ന് കോടികൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന പേരിൽ കോഴിക്കോട് സ്വദേശിയിൽനിന്ന് കോടികൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ*                           മലപ്പുറം വക്കല്ലൂർ പുളിക്കൽവീട്ടിൽ ഫൈസൽ ബാബുവിന്റെ ഭാര്യ ഫാത്തിമ സുമയ്യ (25) ആണ് അറസ്റ്റിലായത്. ഭർത്താവിനൊപ്പംചേർന്നായിരുന്നു തട്ടിപ്പ്. രാജ്യം വിടാനുള്ള ശ്രമത്തിനിടെ ബം​ഗളൂരു വിമാനത്താവളത്തിൽ നിന്നാണ്സുമയ്യ അറസ്റ്റിലായത്. സുമയ്യയും ഫൈസൽ ബാബുവും ചേർന്ന് കോഴിക്കോട് സ്വദേശിയായ വ്യവസായിയിൽ നിന്നുംഅഞ്ചു കോടി ഇരുപതു ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. 2023 ഒക്ടോബർ മുതലാണ്പലതവണയായി പരാതിക്കാരൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിക്ഷേപിക്കാൻ എന്ന പേരിൽ പണംകൈക്കലാക്കുന്നത്. ഫൈസൽ ബാബുവും സുമയ്യയും ചേർന്ന് വൻ ലാഭം വാഗ്ദാനം ചെയ്താണ്ഇത്രയും വലിയ തുക നിക്ഷേപമായി സ്വീകരിച്ചത്. വാഗ്ദാനം ചെയ്ത ലാഭമോ നിക്ഷേപ തുകയോതിരികെ കിട്ടാതായതോടെയാണ് ദമ്പതികൾക്കെതിരെ പരാതി നൽകിയത്.

സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; കോഴിക്കോട് യുട്യൂബര്‍ പിടിയില്‍

സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ യുട്യൂബർ പിടിയില്‍. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂലിനെയാണ് അറസ്റ്റ് ചെയ്തത്. ചേവായൂർ ഇൻസ്‌പെക്ടർ സജീവിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞു നടത്തിയപരിശോധനയിലാണ് പ്രതിയെ പിടികൂടുന്നത്. യുവതിയെ മൂന്നുമാസം മുൻപ് പ്രതി ലെെംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന്ശേഷം മുങ്ങിയ പ്രതിക്കായി പൊലീസ് വിവിധ ജില്ലകളില്‍ അന്വേഷണം നടത്തി. പതിമൂന്നിലേറെമൊബെെല്‍ ഫോണ്‍ നമ്ബർ മാറ്റി ഉപയോഗിച്ച ഇയാള്‍ തിരുവനന്തപുരം, എറണാകുളംഎന്നിവിടങ്ങളില്‍ ഒളിവിലായിരുന്നു. ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസ് പ്രതി ഇന്നലെഫറോക്കില്‍ എത്തിയ വിവരം അറിഞ്ഞു. താൻ എത്തിയ വിവരം പൊലീസ് അറിഞ്ഞെന്ന്മനസിലാക്കിയ പ്രതി രാത്രി കെഎസ്‌ആർടിസി ബസ് സ്റ്റാൻഡില്‍ നിന്ന് എറണാകുളത്തേക്കുള്ളബസില്‍ കയറി. പൊലീസ് പിന്തുടർന്ന് മലപ്പുറം അതിർത്തിയില്‍ വച്ച്‌ ബസ് തടഞ്ഞ് പ്രതിയെപിടികൂടുകയായിരുന്നു. പുലർച്ചെ ചേവായൂർ സ്റ്റേഷനില്‍ എത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തി.

യുവാവിന്റെ മരണം സർക്കാർ മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ് 

യുവാവിന്റെ മരണം സർക്കാർ മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ് കാരണമെന്ന പരാതിയെ തുടർന്ന് മരിച്ചയാളുടെ മൃതദേഹം ഒരു വർഷത്തിനുശേഷം കല്ലറയിൽ നിന്ന് പുറത്തെടുത്തു. എറണാകുളം തൃക്കാക്കര സ്വദേശി വിൽസന്റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടത്തിനായി തൃക്കാക്കര വിജോ ഭവൻ പള്ളി സെമിത്തേരിയിൽ നിന്ന് പുറത്തെടുത്തത്. അമ്മ മറീനയുടെ പരാതിയെ തുടർന്ന് പുറത്തെടുത്ത മൃതദേഹം…

വളാഞ്ചേരി  ഹയർ സെക്കൻ്ററി സ്കൂൾ സംയുക്തമായി നടത്തുന്ന ദ്വിദിന സ്കൂൾ ഒളിമ്പികിസ്ആരംഭിച്ചു. 

വളാഞ്ചേരി : വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ ,വളാഞ്ചേരി  ഹയർ സെക്കൻ്ററിസ്കൂൾ സംയുക്തമായി നടത്തുന്ന ദ്വിദിന സ്കൂൾ ഒളിമ്പികിസ് ആരംഭിച്ചു. വളാഞ്ചേരി നഗരസഭവിദ്യാഭ്യാസ കലാകായിക സ്ഥിര സമിതി അധ്യക്ഷൻ മുജീബ് വലാസി ഉദ്ഘാടനം ചെയ്തു. വാർഡ്കൗൺസിലർ കെ.വി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ , എസ്.എം.സി ചെയർമാൻ നസീർ തിരൂർക്കാട് , പി.ടി.എ വൈ .പ്രസിഡണ്ട്അനിൽകുമാർ, വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ എം.പി. ഫാത്തിമക്കുട്ടി, ഗേൾസ് എച്ച്.എസ്.എസ്  പ്രധാനധ്യാപകൻ എം.വി. ജെയ്സൺ,  വി.എച്ച്.എസ്.എസ് പ്രധാനധ്യാപക സി.ആർ. ശ്രീജ, സ്റ്റാഫ്സെക്രട്ടറി  സുരേഷ് പൂവാട്ടു മീത്തൽ,  സി. മുഹമ്മദ് റഫി, കായിക അധ്യാപകരായ കെ.ടി. സജിത്ത്, കെ. രജനി സംബന്ധിച്ചു. സ്കൂൾ ചെയർപേഴ്സൺ സി.എച്ച്. ഫാത്തിമ ഫൈഹ അത് ലറ്റുകൾക്ക്പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഖൊ-ഖോ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി.എച്ച്.എസ്.എസ്എട്ടാം ക്ലാസ് വിദ്യാർഥിനി ടി.ആർ. അനന്യ ഒളിമ്പിക്സ് ദീപശിഖ തെളിയിച്ചു.ഗേൾസ് ഹയർസെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ പി. സുധീർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി പി.ജി. ജ്യോതികൃഷ്ണൻ നന്ദിയും പറഞ്ഞു.

ബസ്സിലെ ജോലി നിര്‍ത്തി മയക്കുമരുന്ന് വില്‍പന; 481 ഗ്രാം എംഡിഎംഎ യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: റെയില്‍വെ സ്റ്റേഷന് സമീപം 481 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. നരിക്കുനി സ്വദേശി മുഹമദ് ഷഹ്വാന്‍, പുല്ലാളൂര്‍ സ്വദേശി മിജാസ് പി എന്നിവരാണ് അറസ്റ്റിലായത്. വില്‍പനയ്ക്ക് എത്തിച്ച ലഹരിവസ്തുവാണ് പിടിച്ചെടുത്തത്. കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി: കമ്മിഷണര്‍ സുരേഷ് വി-യുടെ നേതൃത്വത്തിലുള്ളഡാന്‍സാഫ് ടീമും ടൗണ്‍ അസി. കമ്മിഷണര്‍ ടി.കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ടൗണ്‍പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കൊണ്ടുവന്നത്. കോഴിക്കോട് - ബാലുശേരി ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പനക്കായി കൊണ്ട് വന്ന ലഹരിവസ്തുവാണ്പരിശോധയില്‍ കണ്ടെടുത്തത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ പതിനഞ്ച് ലക്ഷം രൂപ വിലവരും.പിടിയിലായവര്‍ മുമ്പ് ബസ് ഡ്രൈവറും കണ്ടക്ടറുമായി ജോലി ചെയ്തിരുന്നവരാണ്. ബസ്സിലെജോലി നിര്‍ത്തി ഇവര്‍ മയക്കുമരുന്ന് കച്ചവടത്തിലേക്ക് ഇറങ്ങുകയായിരുന്നു.

പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നുഅന്ത്യം

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി മനസിൽ ചിരപ്രതിഷ്‌ഠ നേടിയ അഭിനേത്രി കവിയൂർപൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. കുറച്ച് നാളായി സിനിമയിൽനിന്നും അകന്നുകഴിയുകയായിരുന്നു കവിയൂർ പൊന്നമ്മ. കരിമാളൂരിലെ വസതിയിൽവിശ്രമജീവിതത്തിലായിരുന്നു. ഏകദേശം 700ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1962ൽശ്രീരാമപട്ടാഭിഷേകം എന്ന ചിത്രത്തിലൂടെയാണ് ക്യാമറയ്‌ക്ക് മുന്നിലെത്തിയത്. കൊട്ടാരക്കരശ്രീധരൻനായർ രാവണനായപ്പോൾ മണ്ഡോദരിയായാണ് പൊന്നമ്മ എത്തിയത്. 1965ൽ തൊമ്മന്റെമക്കളിൽ സത്യന്റെയും മധുവിന്റെയും അമ്മയായുള്ള അഭിനയം ശ്രദ്ധിക്കപ്പെട്ടു. മോഹൻലാലിന്റെയടക്കം അമ്മയായി വെള്ളിത്തിരയിലെത്തിയ പൊന്നമ്മ ആ വേഷത്തിലൂടെമലയാളിയുടെ ഉള്ളിൽ ചിരപ്രതിഷ്‌ഠ നേടി.

ആയുഷ് വകുപ്പിന്റെ വയോജന ക്യാമ്പ് സംഘടിപ്പിച്ചു.

എടയൂർ ഗവ. ഹോമിയോ ഡിസ്‌പെൻസറിയുടെയും ആയുർവേദ ഡിസ്പെൻസറിയുടെയുംആഭിമുഖ്യത്തിൽ    *വയോജന മെഡിക്കൽ ക്യാമ്പ്  *  സംഘടിപ്പിച്ചു.പൂക്കാട്ടിരി HLP സ്കൂളിൽ വച്ച്ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ ശ്രീ കെ പി വേലായുധൻ  അധ്യക്ഷത വഹിച്ച പരിപാടിയുടെഉദ്ഘാടനം   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് *ശ്രീമതി ഹസീന ഇബ്രാഹിം* നിർവഹിച്ചു . ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ  ശ്രീമതി റസീന തസ്നി സ്വാഗതവും   ഹോമിയോ മെഡിക്കൽഓഫീസർ ഡോ.സീമ പി നന്ദിയും അറിയിച്ചു.ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.രാഹ്ന പി   പദ്ധതി വിശദീകരണം നടത്തി.പൂക്കാട്ടിരി ആൽഫ മെഡികെയർ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് സൗജന്യ നേത്ര പരിശോധനയും പ്രമേഹ പരിശോധനയും നടത്തി.  മെഡിക്കൽഓഫീസർമാരായ ഡോ. റഹന.പി , ഡോ:സീമ പി , ഡോ.അഫീഫ .കെ ,  ഡോ: ജുമാന സിറാജ  എന്നിവർ രോഗികളെ പരിശോധിച്ചു.