പരപ്പനങ്ങാടി*:സൂപ്പിക്കുട്ടി ഹയർസെക്കൻഡറി സ്ക്കൂളിലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു.ഹൈസ്കൂൾവിഭാഗത്തിൽ സംസ്കൃതം ഗ്രൂപ്പ് സോങ്ങ്,വന്ദേമാതരo എന്നീ ഇനങ്ങളിൽ ഫസ്റ്റ് വിത്ത് Aഗ്രേഡ്കൂടാതെ മലയാളം ഗ്രൂപ്പ് സോങ്ങിൽ സെക്കൻഡ് വിത്ത് A ഗ്രേഡും ലളിതഗാനത്തിൽ തേർഡ് വിത്ത് A ഗ്രേഡും ഈ കൊച്ചു കലാകാരി കരസ്ഥമാക്കി പരപ്പനങ്ങാടി മീനടത്ത് താമസിക്കുന്ന കുറുപ്പംകണ്ടിരമേഷ്,ഷീബ ദമ്പതിമാരുടെ ഏക മകളാണ് അനുശ്രീ എന്ന ഈ കൊച്ചു മിടുക്കി കലാകായികരംഗങ്ങളിൽ തുടർച്ചയായ നേട്ടം കൈവരിക്കുന്ന അമ്മയും മകളും നാടിന്റെ അഭിമാനമാണ്.അമ്മഷീബ മാസ്റ്റേഴ്സ് മീറ്റിലെ ഇന്റർനാഷണൽ മെഡലിസ്റ്റ് ആണ് .തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റലിൽ വർക്ക് ചെയ്തുവരുന്നു.