/വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് നൽകുന്ന സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരകറോളിംഗ് ട്രോഫി AEO ഹരീഷ് മാസ്റ്റർക്ക് കൈമാറി.

വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് നൽകുന്ന സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരകറോളിംഗ് ട്രോഫി AEO ഹരീഷ് മാസ്റ്റർക്ക് കൈമാറി.

കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിലെ ഓവറോൾ നേടിയ എൽ.പി,യു.പി,ഹൈസ്കൂൾ,ഹയർസെക്കന്ററി വിഭാഗം സ്കൂളുകൾക്കുള്ള വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് നൽകുന്ന സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക റോളിംഗ് ട്രോഫി AEO ഹരീഷ് മാസ്റ്റർക്ക് കൈമാറി.ഹയർ സെക്കന്ററി വിഭാഗം ഓവറോൾ ട്രോഫി മലപ്പുറം ജില്ല മുസ്‌ലിം ലീഗ് സെക്രട്ടറി കെ.എം ഗഫൂർ സാഹിബും,
ഹൈസ്കൂൾ വിഭാഗം ഓവറോൾ ട്രോഫി കോട്ടക്കൽ മണ്ഡലം മുസ്‌ലിം ലീഗ് ജന.സെക്രട്ടറി സലാം വളാഞ്ചേരിയും,
യു.പി വിഭാഗം ഓവറോൾ ട്രോഫി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലും
എൽ.പി വിഭാഗം ഓവറോൾ മുസ്തഫ മാസ്റ്ററുമാണ് AEO ക്ക് കൈമാറിയത്.
മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സി എം റിയാസ് ,ജനറൽ സെക്രട്ടറി മുജീബ് വാലാസി ,ട്രഷറർ അൻവർ മുളമുക്കിൽ കരീം മണ്ണത്ത് ,ഹാറൂൺ കരുവാട്ടിൽ ,ഫാരിസ് എ പി ,ട്രോഫി കമ്മറ്റി അൻവർ സാദത്ത് എൻ ,ഹാരിസ് ,കെ അബ്ദുൽ കരീം ,മുനീബ് പി ,പി സുലൈമാൻ ,കെ.പി വഹീദ ,സാജിദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു ..