ചങ്ങരംകുളം: അറിവിൻ്റെയും സേവനത്തിൻ്റെയും പേരിൽ ആദരിക്കപ്പെടുന്നവർ പുതിയതലമുറയുടെ മുന്നേറ്റത്തിന് ഊർജ്ജം പകരുകയാണെന്നും ഗുരുക്കന്മാർക്കും വയോജനങ്ങൾക്കുംനല്കുന്ന പരിഗണനയാണ് അവർക്കു നല്കാവുന്ന ഏറ്റവും വലിയ പുരസ്കാരമെന്നും കേരള വഖഫ്ബോർഡ് ചെയർമാൻ അഡ്വ : എം കെ സക്കീർ അഭിപ്രായപ്പെട്ടു.
പന്താവൂർ ഇർശാദ് ചെയർമാനായിരുന്ന എം വി ഉമ്മർ മുസ്‌ലിയാരുടെ സ്മരണാർത്ഥം ഇർശാദ് കേന്ദ്രകമ്മിറ്റി പ്രതിവർഷം നൽകിവരുന്ന അവാർഡ് പ്രമുഖ പണ്ഡിതൻ എരമംഗലം സഈദ് മുസ്‌ലിയാർക്ക്സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് സീതിക്കോയ തങ്ങൾ പ്രാർഥനക്കു നേതൃത്വം നല്കി. ടി.എം. അബൂബക്കർ ഹാജി യുടെആധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശംസു കല്ലാട്ടയിൽ ഉദ്ഘാടനം ചെയ്തു. എസ് ഐകെ തങ്ങൾ , എം ഹൈദർ മുസ്‌ലിയാർ ,വി.വി. അബ്ദുറസാഖ് ഫൈസി ,സിദ്ദീഖ് മൗലവിഅയിലക്കാട് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൈദ് പുഴക്കര ,മജീദ് പാടിയോടത്ത് , വി.കെ. ശാഹുൽ ഹമീദ് , അബൂതാഹിർ ബാഖവി , വാരിയത്ത് മുഹമ്മദലി, പി.പി. നൗഫൽ സഅദി സി.കെ.കുഞ്ഞുമോൻ ഹാജി എന്നിവർ പ്രസംഗിച്ചു .
ഇർശാദ് ഭാരവാഹികളായ വി പി ഷംസുദ്ദീൻ ഹാജി,എം കെ ഹസൻ നെല്ലിശ്ശേരി ,എ മുഹമ്മദുണ്ണിഹാജി,വി കെ അലവി ഹാജി,അബ്ദുറഷീദ് അൽ– ഖാസിമി,കെ സി മൂസ ഹാജി,പി ഇബ്രാഹിംമൗലവി,എം എ കുട്ടി മൗലവി,ഡോ. നിസാർ എരമംഗലം,അഷ്കർ ഉളിയത്ത് നേതൃത്വം നൽകി