ബി പി അങ്ങാടി: ഖാദിമുൽ ഇസ്ലാം സഭ, ലഹരി ഉപയോഗം, വിവാഹ ആഘോഷങ്ങളോടനുബന്ധിച്ചുനടക്കുന്ന ആർഭാടങ്ങൾ–ആഭാസങ്ങൾ മുതലായ സാമൂഹിക വിപത്തുകൾക്കെതിരെ ബി പി അങ്ങാടിമഹല്ലിലെ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിക്കുന്ന ബോധവൽക്കരണ സദസ്സുകൾക്ക് തുടക്കമായി. മണ്ണാറാട് മദ്രസ ഹാളിൽ നടന്ന ആദ്യ സദസ്സിന് മഹല്ല് ഖത്തീബ് സൈനുൽ ആബിദീൻ ഹുദവിനേതൃത്വം നൽകി. ശൗകത്ത് ഫൈസിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ എൻ. അബ്ദുറഹിമാൻ, പി. സുലൈമാൻ, എം. ഷാഫി എന്നിവർ സംസാരിച്ചു. സുന്നി മഹല്ല് ഫെഡറേഷൻആഹ്വാനം ചെയ്ത “ദർശനം 2024″ എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി കോട്ടത്തറ, പൂകൈത, പൂഴിംകുന്നു, ബി പി അങ്ങാടി ടൌൺ എന്നിവിടങ്ങളിൽ വിപുലമായ ജന പങ്കാളിത്തത്തോടെബോധവൽക്കരണ സദസ്സുകൾ സംഘടിപ്പിക്കുന്നത്തിനള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
KeralaNovember 19, 2024