/പ്രമേഹ രോഗ  ബോധവൽക്കരണവും രോഗ നിർണ്ണയ പരിശോധനയും നടന്നു.

പ്രമേഹ രോഗ  ബോധവൽക്കരണവും രോഗ നിർണ്ണയ പരിശോധനയും നടന്നു.

വളാഞ്ചേരി:-നവംബർ 14 ലോക പ്രമേഹ രോഗദിനത്തിൽ നഗരസഭയുടെയും നടക്കാവിൽ ഹോസ്പിറ്റലിൻ്റെയും സഹകരണത്തോടെ “തടസ്സങ്ങൾ മറികടക്കുക വിടവുകൾ നികത്തുക” എന്ന ആശയത്തിൽ പ്രമേഹ രോഗ ബോധവൽക്കരണവും രോഗ നിർണ്ണയ പരിശോധനയും നടന്നു. വാർഡ് 5 കാരാടിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വാർഡ് വികസന സമിതി അംഗം കെ.ടി അദീദ് അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് വാർഡിലെ 349 വീടുകളിലും ക്യാമ്പയിനിൻ്റെ ഭാഗമായി പ്രമേഹം,പ്രഷർ,തുടങ്ങിയവയുടെ പരിശോധനയും,ബോധവൽകരണവും നടന്നു.ശംസുദ്ധീൻ മുളമുക്കിൽ സ്വാഗതവും നടക്കാവിൽ ഹോസ്പിറ്റൽ സ്റ്റാഫ് ഷബീർ നന്ദിയും പറഞ്ഞു.