വട്ടംകുളം കുറ്റിപ്പാലയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. 

എടപ്പാൾ: വട്ടംകുളം കുറ്റിപ്പാലയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. എൽ.ഐ.സി.ഏജന്റും സാംസ്കാരിക പ്രവർത്തകനുമായ വട്ടംകുളം തൈക്കാട് സുന്ദരൻ (52) കുമരനെല്ലൂർ കൊള്ളന്നൂർ അലി (35) എന്നിവരാണ് മരിച്ചത്. പുലർച്ച ഒരു മണിയോടെയായിരുന്നു അപകടം.

മുട്ട കോഴി വിതരണം ചെയ്തു

വളാഞ്ചേരി നഗരസഭയുടെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന മുട്ട കോഴി വിതരണം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷ വഹിച്ചു. ജനറൽ വിഭാഗത്തിൽ പെട്ട 849 ഗുണഭോക്താക്കൾക്കാണ് പദ്ധതിവഴി 509600 രൂപ ചെലവഴിച്ച് മുട്ട…

പെരിന്തൽമണ്ണയിൽ കെഎസ്‌ആര്‍ടിസി ഡ്രൈവറെ ഡിപ്പോയില്‍ കയറി മര്‍ദിച്ച കസില്‍സഹോദരങ്ങളായ രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം: കെഎസ്‌ആര്‍ടിസി ഡ്രൈവറെ ഡിപ്പോയില്‍ കയറി മര്‍ദിച്ച കസില്‍ സഹോദരങ്ങളായ രണ്ടുപേര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ ചെറുകര പാറക്കല്‍ മുക്ക് സ്വദേശികളായ പാറക്കല്‍ മുഹമ്മദ് ഷഹീന്‍ (27), സഹോദരന്‍ മുഹമ്മദ് ഷാഹിദ്(24) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റുചെയ്തതത്.പെരിന്തല്‍മണ്ണ ചെറുകര പാറക്കല്‍ മുക്ക് സ്വദേശികളായ പാറക്കല്‍ മുഹമ്മദ് ഷഹീന്‍ (27), സഹോദരന്‍…

കുറ്റിപ്പുറത്ത് ആൾത്തിരക്കുള്ള ബസ്റ്റാന്റിൽ വെച്ച് പൂച്ചയെ പച്ചയ്ക്ക് തിന്ന് അസം സ്വദേശി

കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നന്നായി വസ്ത്രം ധരിച്ച യുവാവ് ആൾത്തിരക്കുള്ള ബസ് സ്റ്റാൻഡിലിരുന്ന് ഭക്ഷണം കഴിയ്ക്കുന്നത് കണ്ടപ്പോൾ സംശയം തോന്നി അടുത്ത് ചെന്നവരാണ് സംഭവം ആദ്യം കണ്ടത്. പൂച്ചയുടെ ശരീ രാവശിഷ്ടങ്ങൾ ഇയാൾ പച്ചയ്ക്ക് തിന്നുകയായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള ആളെപ്പോലെയാണ് യുവാവിന്റെ പെരുമാറ്റം.…

എടയൂർ അഖിലേന്ത്യാ സെവൻസിന് അരങ്ങുണരുന്നു.. കാൽനാട്ടി..ഗ്യാലറി നിർമ്മാണം തുടങ്ങി. മത്സരങ്ങൾ ഫെബ്രവരി 11 മുതൽ

എടയൂർ പൂക്കാട്ടിരി ഫുട്ബോൾ അസോസിയേഷൻ (പി.എഫ്.എ) സംഘടിപ്പിക്കുന്ന മുപ്പത്തിയാറാമത് വി.എഫ്.എ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഗാലറി നിർമാണം എടയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഹസീന ഇബ്രാഹിം കാൽ നാട്ടികൊണ്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി വേലായുധൻ, വി.എഫ്.എ സെക്രട്ടറി അസിസ് എന്ന മണി, പി.എഫ്.എ ചെയർമാൻ…

കുറ്റിപ്പുറം പോലീസിനെ ആദരിച്ചു.

2023 വർഷത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മികച്ച പത്ത് പോലീസ് സ്റ്റേഷനുകളിൽ ഒമ്പതാം സ്ഥാനം നേടിയ കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരെ IRHSS പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റ് ടീം അംഗങ്ങൾ നേരിൽ കണ്ട് അനുമോദിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനേഴായിരം അപേക്ഷകളിൽ നിന്നാണ് കുറ്റിപ്പുറം സ്റ്റേഷൻ ഈ ബഹുമതിക്കർഹരായത്.…

*ചങ്ങരംകുളത്ത് കെട്ടിടത്തില്‍ നിന്ന് വീണ് മുക്കം അഭിലാഷ് തിയേറ്റര്‍ ഉടമ മരിച്ചു

ചങ്ങരംകുളം:കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ തിയറ്റര്‍ ഉടമ മരിച്ചു.മുക്കം സ്വദേശി കിഴുക്കാരക്കാട്ട് ജോസഫ്(കുഞ്ഞേട്ടന്‍ 75)ആണ് മരിച്ചത്. മുക്കം അഭിലാഷ് തീയറ്റര്‍ അടക്കം അറിയപ്പെടുന്ന നിരവധി തിയറ്ററുകളുടെ ഉടമയാണ്‌ ഇദ്ദേഹം .ചൊവ്വാഴ്ച രാത്രി പത്തര മണിയോടെയാണ് അപകടം.എറണാംകുളത്ത് തീയറ്റര്‍ ഉടമകളുടെ യോഗം കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങിയ ജോസഫ് മലപ്പുറം ചങ്ങരംകുളത്ത്…

പൂക്കാട്ടിരിയിൽ ആരംഭിക്കുന്ന VFA അഖിലേന്ത്യാ സെവെൻസ് ടൂർണമെന്റ് ന്റെ സീസൺ ടിക്കറ്റ്വില്പന സീസൺ ടികെറ്റ്

പൂക്കാട്ടിരി ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 11 നു പൂക്കാട്ടിരിയിൽ ആരംഭിക്കുന്ന VFA അഖിലേന്ത്യാ സെവെൻസ് ടൂർണമെന്റ് ന്റെ സീസൺ ടിക്കറ്റ് വില്പന സീസൺ ടികെറ്റ് ലഭ്യമാവുന്ന NIYA Sports valanchery, VKR Spices Valanchery, Digi hub Pookkattiri, Rareeram bed works Pookkattiri എന്നീ സ്ഥാപനങ്ങളുടെ…

ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള  പറഞ്ഞു.വി.എച്ച്.എസ്.എസ് 73-ാം വാർഷികംഉദ്ഘാടനം ചെയ്തു 

വളാഞ്ചേരി :പ്രതിഭകളായ കുട്ടികളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുക എന്നത് അധ്യാപകരുടെയും സമൂഹത്തിൻറെ ഉത്തരവാദിത്തമാണെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. വി.എച്ച്.എസ്.എസ് 73-ാം വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. ഡോ. കെ.ടി.ജലീൽ എം.എൽ.എ, വാർഡ് കൗൺസിലർ കെ.വി.…

മെറ്റീരിയൽ കളക്ഷൻ ഫെസിലിമേഷൻ സെന്റർ കോട്ടക്കൽ നിയോജമണ്ഡലം എം.എൽ.എ പ്രൊഫആബിദ് ഹുസൈൻ തങ്ങളും,വഴിയോര വിശ്രമ കേന്ദ്രം എൽ.എസ്.ജി.ഡി വിഭാഗം ഡെപ്യൂറ്റിഡയറക്ടർ മുരളീധരൻ  ഉദ്ഘാടനം ചെയ്തു.

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റേഷൻ സെന്റർ,വഴിയോര വിശ്രമ കേന്ദ്രം എന്നിവ നാടിന് സമർപ്പിച്ചു. മെറ്റീരിയൽ കളക്ഷൻ ഫെസിലിമേഷൻ സെന്റർ കോട്ടക്കൽ നിയോജമണ്ഡലം എം.എൽ.എ പ്രൊഫ ആബിദ് ഹുസൈൻ തങ്ങളും,വഴിയോര വിശ്രമ കേന്ദ്രം എൽ.എസ്.ജി.ഡി വിഭാഗം ഡെപ്യൂറ്റി ഡയറക്ടർ മുരളീധരൻ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത…