/യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ പിതാവിനെ കുന്നംകുളം പോലീസ് അറസ്റ്റ്ചെയ്തു. 

യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ പിതാവിനെ കുന്നംകുളം പോലീസ് അറസ്റ്റ്ചെയ്തു. 

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കല്ലുംപുറം കടവല്ലൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ പിതാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ കടവല്ലൂര്‍ കല്ലുംപുറം സ്വദേശി പുത്തന്‍ പീടികയില്‍ വീട്ടില്‍ 62 വയസ്സുള്ള അബൂബക്കറിനെയാണ് കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കല്ലുംപുറം സ്വദേശി പുത്തന്‍പീടികയില്‍ വീട്ടില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ 25 വയസ്സുള്ള സബീനയെയാണ് കഴിഞ്ഞ ഒക്ടോബര്‍ 25ന് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.