/എജ്യു അറ്റ് ഇരിമ്പിളിയം പദ്ധതിയുടെ ഭാഗമായി അധ്യാപക സംഗമം സംഘടിപ്പിച്ചു. 

എജ്യു അറ്റ് ഇരിമ്പിളിയം പദ്ധതിയുടെ ഭാഗമായി അധ്യാപക സംഗമം സംഘടിപ്പിച്ചു. 

ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൻ്റെ തനത് വിദ്യാഭ്യാസ പദ്ധതിയായ എജ്യു അറ്റ് ഇരിമ്പിളിയം പദ്ധതിയുടെ ഭാഗമായി അധ്യാപക സംഗമം സംഘടിപ്പിച്ചു. അനുദിനംമാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സമീപനത്തോടൊപ്പം വിദ്യാർത്ഥികളെയും വിദ്യാലയങ്ങളെയും ഉയർത്തിക്കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ ഇരിമ്പിളിയം പഞ്ചായത്ത് വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതിയാണ് “എജ്യു @ ഇരിമ്പിളിയം”.പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ കാലങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.
അക്ഷര വെളിച്ചം പദ്ധതി , നീന്തൽ പരിശീലനം, ലാബ് ഉപകരണങ്ങൾ, പച്ചക്കറി ചട്ടിയും വിത്തും , കാർഷിക ഉപകരണങ്ങൾ, Sc വിദ്യാർത്ഥികൾക്ക് മേശയും കസേരയും, അധ്യാപകർക്ക് മോട്ടിവേഷൻ ക്ലാസുകൾ, സംഗമങ്ങൾ തുടങ്ങി നിരവധിയായ പദ്ധതികൾ ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു.
കോട്ടപ്പുറം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അധ്യാപക സംഗമം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസീല ടീച്ചറുടെ അധ്യക്ഷതയിൽ പ്രസിഡണ്ട് മാനുപ്പ മാസ്ററർ ഉദ്ഘാടനം നിർവ്വഹി ച്ചു . പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളും സ്കൂൾ തല മികവുകളുടെ അവതരണം നടത്തി.അക്ഷര വെളിച്ചം കോഡിനേറ്റർ മാരെയും ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരെയും പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിച്ച സ്കൂളുകൾ , വിദ്യാർത്ഥികൾ, കുറ്റിപ്പുറം സ്പെഷ്യൽ എജ്യുക്കേറ്റർമാർ എന്നിവരെയും ആദരിച്ചു.
കുറ്റിപ്പുറം എ ഇ ഒ ഹരീഷ് മുഖ്യാതിഥിയായി .
വികസന കാര്യ ചെയർമാൻ വി.ടി. അമീർ, ക്ഷേമകാര്യ ചെയർപേഴ്സൺ കദീജ.എൻ, ഭരണസമിതി അംഗങ്ങളായ കെ. മുഹമ്മദലി, സുഭദ്ര, ഷഫീദ ബേബി, മെറീഷ് ടി. പി, റംല സത്താർ , സെക്രട്ടറി സിന്ധു ഈശ്വർ , പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ നാരായണൻ മാസ്റ്റർ, ബി.പി.സി. സലീം, പി.ഇ.സി. സെക്രട്ടറി അബ്ബാസ് മാസ്റ്റർ പാലിയേറ്റിവ് പ്രവർത്തകരായ ലത്തീഫ്, മുഹമ്മദ്, അക്ഷര വെളിച്ചം പഞ്ചായത്ത് കോഡിനേറ്റർ സുൽഫിക്കർ TP തുടങ്ങിയവർ സംസാരിച്ചു.