/നഗരപ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ്അമ്പലത്തിങ്ങൽ നിർവഹിച്ചു.

നഗരപ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ്അമ്പലത്തിങ്ങൽ നിർവഹിച്ചു.

വളാഞ്ചേരി നഗരസഭയുടെ ആരോഗ്യ മേഖലക്ക് പുത്തനുനർവ് നൽകി നഗരസഭയുടെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന കാവുംപുറം ബ്ലോക്ക് ഓഫീസിന് സമീപം ആരംഭിക്കുന്ന നഗരപ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. നിലവിലെ ഭരണ സമിതിയുടെ സ്വാപ്ന പദ്ധതികളിൽ ഒരു പദ്ധതിക്ക് കൂടി തുടക്കം കുറിക്കുകയാണ്.മൂന്ന് കോടി രൂപ വിനിയോഗിച്ച് ഇരുനില കെട്ടിടം ആണ് നിർമ്മിക്കുന്നത്.ഫാർമസി,ഒ.പി റൂം,റിസപ്ഷൻ,ജെൻസ്&ലേഡീസ് ഒപ്സർവേഷൻ റൂo,സ്റ്റാഫ്റൂം,ഫാർമസി സ്റ്റോർ,ഹൗസ് കീപ്പിംങ് റൂം,കോമൻ ടേയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളോട് കൂടി 12150.92 സക്വായർ ഫീറ്റിലാണ് പ്രാഥമികാരോഗ്യകേന്ദ്രം നിർമ്മിക്കുന്നത്.വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്,മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,കൗൺസിലർമാരായ ഈസ നമ്പ്രത്ത്,ശിഹാബ് പാറക്കൽ,തസ്ലീമ നദീർ,നൂർജഹാൻ നടുത്തൊടി,ബദരിയ്യ മുനീർ,ആബിദ മൻസൂർ,വീരാൻ കുട്ടി പറശ്ശേരി,ഫൈസൽ അലി തങ്ങൾ,കെ വി ഉണ്ണികൃഷ്ണൻ,കമറുദ്ധീൻ പാറക്കൽ,സദാനന്ദൻ കോട്ടീരി,ടി.കെ ആബിദലി,എം.പി ഹാരിസ് മാസ്റ്റർ,നടക്കാവിൽ ബഷീർ,ജാഫർ നീറ്റുക്കാട്ടിൽ,ഷംസുദ്ധീൻ മുളമുക്കിൽ,ഒ കെ മുജീബ്,ഉസ്മാൻഅദീദ്,നടക്കാവിൽ മമ്മി,എം.ടി മുജീബ്,ഫാത്തിമകുട്ടി,സി.പി മുഹമ്മദ്,കെ.പി കൃഷ്ണൻ,ഗോപാലൻ കെ.പി,വി.പി സുബ്രമണ്യൻ,റിയാസ്.കെ,ഷുഹൂദ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.