വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട വിതരണം നടന്നു.വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ നിർവ്വഹിച്ചു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് സഭകളിൽ നിന്നും അപേക്ഷ ലഭിച്ച ഗുണഭോക്ത്യ വിഹിതം അടവാക്കിയവരാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. മുറ ഇനത്തിൽ പെട്ട പോത്തുകുട്ടികളെ ആണ് വിതരണം ചെയ്തത്.50 % ഗുണഭോക്തൃ വിഹിതവും,50 % സബ്സിഡി നിരക്കിലുമാണ് പദ്ധതി വിഹിതം.പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പരീശീലനം ക്ലാസ്സ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.സീനിയർ വെറ്റിനറി സർജൻ ഡോ: അബ്ദുൽ ഗഫൂർ പൂങ്ങോടൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,കൗൺസിലർമാരായ തസ്ലീമ നദീർ,കമറുദ്ധീൻ പാറക്കൽ,സദാനന്ദൻ കോട്ടീരി,റസീന മാലിക്ക്, തുടങ്ങിയവർ സംസാരിച്ചു.










