/വളാഞ്ചേരി നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്നഅങ്കണവാടികൾക്കുള്ള ഫർണിച്ചർ  വിതരണം ചെയ്തു.

വളാഞ്ചേരി നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്നഅങ്കണവാടികൾക്കുള്ള ഫർണിച്ചർ  വിതരണം ചെയ്തു.

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന അങ്കണവാടികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദീപ്തി ഷൈലേഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭയിലെ 19 അങ്കണ വാടികൾക്കാണ് ആദ്യഘട്ട വിതരണം നടത്തുന്നത്.രണ്ടാം ഘട്ടത്തിൽ മുഴുവൻ അങ്കണവാടികൾക്കും ഫർണിച്ചർ നൽകുന്നതിന് ഫണ്ട് വകയിരുത്തുകയും ചെയ്തിട്ടുണ്ട്.5ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.വൈസ് ചെയർ പേഴ്സൺ റംലമുഹമ്മദ്,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം,മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,നഗരസഭ സെക്രട്ടറി എച്ച്.സീന തുടങ്ങിയവർ സംസാരിച്ചു.കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,ഷിഹാബ് പാറക്കൽ,കെ.വി ശൈലജ,ഈസ നബ്രത്ത്,സുബിത രാജൻ,നൂർജഹാൻ നടുതൊടി,തസ്ലീമ നദീർ,ഷാഹിന റസാഖ്,ഹസീന വട്ടോളി,ആബിദ മൻസൂർ,താഹിറ ഇസ്മായിൽ‌ ,ഫൈസൽ അലി തങ്ങൾ,കെ.വി ഉണ്ണികൃഷ്ണൻ,സാജിത ടീച്ചർ,റസീന മാലിക്ക്,വീരാൻകുട്ടി പറശ്ശേരി,നൗഷാദ് നാലകത്ത്,കെ.പി അബ്ബാസ്,ഉമ്മു ഹബീബ,ബഷീറ നൗഷാദ്,സദാനന്ദൻ കോട്ടീരി,ഷൈലജ പി.പി തുടങ്ങിയവർ സംബന്ധിച്ചു.ICDS സൂപ്പർ വൈസർ അമ്പിളി ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.