വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന ബോട്ടിബൂത്തുകൾ സ്ഥാപിക്കൽ പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ ഇബ്രാഹിം മാരാത്ത് അദ്ധ്യഷത വഹിച്ചു.മാലിന്യ മുക്ത വളാഞ്ചേരി എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.പ്ലാസ്റ്റിക്ക് ബോട്ടിലുകൾ നിക്ഷേപിക്കുന്നതിന് മാത്രമായാണ് ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നത്.നഗരസഭ ബസ്റ്റാന്റ്,കാവുംപുറം,വൈക്കത്തൂർ,കൊട്ടാരം എന്നീ പ്രദേശങ്ങളിലാണ് ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നത്.വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്,മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്,കൗൺസിലർമാരായ ആബിദ മൻസൂർ,ബദരിയ്യ മുനീർ,എൻ.നൂർജഹാൻ,കെ.വി ഉണ്ണികൃഷ്ണൻ,നൗഷാദ് നാലകത്ത്,നഗരസഭ സെക്രട്ടറി എച്ച്.സീന,ക്ലീൻ സിറ്റി മാനേജർ ടി.പി അഷ്റഫ് എന്നിവർ സംബന്ധിച്ചു.
