/2024 – 25 ബജറ്റ് അവതരിപ്പിച്ചു.

2024 – 25 ബജറ്റ് അവതരിപ്പിച്ചു.

വളാഞ്ചേരി :ആരോഗ്യം,ക്ഷേമം,കൃഷി,വിദ്യാഭ്യാസം,കായികം മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട് വളാഞ്ചേരി നഗരസഭയുടെ 2024-25 വർഷത്തെ ബജറ്റ് നഗരസഭ അധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങലിന്റെ അധ്യക്ഷതയിൽ നഗരസഭ ഉപാധ്യക്ഷ റംല മുഹമ്മദ് ബജറ്റ് അവതരിപ്പിച്ചു. 773100083 രൂപ വരവും748990597രൂപ ചെലവും രൂപ24109486നീക്കിയിരിപ്പുമുള്ളതാണ് ബജറ്റ് . ഹാപ്പിനസ്സ് ഇക്കോ പാർക്ക് 7.5 കോടി,മഡ് ടർഫ് നിർമ്മാണം 30 ലക്ഷം,വെറ്റിനറി പോളി ക്ലിനിക്ക് അനിമൽ ആംബുലൻസ് 30 ലക്ഷം,ഭൂരഹിത ഭവന രഹിത ഭവനസമുച്ചയത്തിന് 50 ലക്ഷം,കല്യാണ ഉറവ- തൊഴുവാനൂർ-പറളിപ്പാടം റോഡ് പുനരുദ്ധാരണത്തിന് 30 ലക്ഷം,കഞ്ഞിപ്പുര അർബൺ ഹെൽത്ത്&വെൽനസ് സെന്ററിന് സ്വന്തം കെട്ടിടം സ്ഥാപിക്കൾ 25 ലക്ഷം,സോളാർ ലൈറ്റുകൾ സ്ഥാപിക്കാൻ 10 ലക്ഷം,പി.എച്ച്.സി പുനരുദ്ധാരണത്തിന് 50 ലക്ഷം,ഡയാലിസിസ് ചെയ്യുന്നവർക്ക് പ്രതിമാസം 4000രൂപ,പാലിയേറ്റീവ് കെട്ടിടനവീകരണത്തിന് 50ലക്ഷം,ആശ്രയ അഗതി രഹിത പദ്ധതിക്ക് 15 ലക്ഷം,പൈങ്കണ്ണൂർ ഗവ.എൽപി സ്കൂളിലെ ഓഡിറ്റോറിയം നിർമ്മാണം 50 ലക്ഷം,ജി.യു.പി സ്കൂളിന് വാഹനം വാങ്ങുന്നതിന് 20ലക്ഷം,പരിരക്ഷ പ്രവർത്തനങ്ങൾക്ക് വാഹനം 10 ലക്ഷം,കല്യാണഉറവ തൊഴുവാനൂർ പറളിപ്പാടം തോട് പുനരുദ്ധാരണത്തിന് 30 ലക്ഷം,മിനി ഓപ്പൺജിം 10 ലക്ഷം,കുടിവെള്ള പദ്ധതിക്ക് പൈപ്പ് ലൈൻ സ്ഥാപിക്കൽ 3 കോടി,പൊതുഇരിപ്പിടങ്ങൾ പാതയോര സൗന്ദര്യ വൽക്കരണം 10 ലക്ഷം,എന്നിങ്ങനെയും എല്ലാ അങ്കണവാടികളിലും എ.സി,റോബോട്ടിക്സ്,പ്രോഗ്രാം വർക്ക് ഷോപ്പ് പദ്ധതി,വെർച്ച്വൽ ക്ലാസ് റൂം,വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമായി വിമാനയാത്ര,ഹൈടെക്ക് ബസ്റ്റാൻറ് യാഥാർത്ഥ്യമാക്കൽ,ആധുനിക സൗകര്യങ്ങളോട് കൂടിയ മത്സ്യ മാർക്കറ്റ്,മൂച്ചിക്കൽ-കൊട്ടാരം-കുളമംഗലം ഔട്ടർ റിംഗ് റോഡ് നിർമ്മാണം,വളാഞ്ചേരി ടൗണിൽ കാൽ നടയാത്രക്കാർക്ക് സബ് പാത്ത് വേ,സൈക്കിളിങ് ജോഗിങ് എന്നിവയ്ക്ക് പ്രത്യോക ട്രാക്ക്,ഭിന്ന ശേഷിക്കാരുടെ ക്ഷേമത്തിനായി ബഡ്സ് സ്കൂൾ നിർമ്മിക്കും,പല്ലുകൾനഷ്ടപ്പെട്ട ദാരിദ്ര രേഖക്ക് താഴെയുള്ളവർക്ക് കൃത്രിമ പല്ലുകൾവച്ചു നൽകൾ മന്ദഹാസം പദ്ധതി,സ്പോർട്സ് പാർക്ക് PPP മോഡൽ,ഓട്ടോ തൊഴിലാളികൾക്ക് യൂണിഫോം നൽകൽ,പ്രവാസികൾകൾക്ക് സ്വയം തൊഴിൽ സംരംഭം,തുടങ്ങിയ പദ്ധതികൾക്കും ബജറ്റിൽ ഫണ്ട് നീക്കിവെച്ചു.സ്ഥിരം സമിതി അധ്യക്ഷരായ സി.എം റിയാസ്, മുജീബ് വാലാസി, ഇബ്രാഹിം മാരാത്ത്, ദീപ്തി ഷൈലേഷ്,ആസൂത്രണ സമിതി അംഗങ്ങളായ പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, കെ.വി ഉണ്ണികൃഷ്ണൻ ,മൂർക്കത്ത് മുസ്തഫ, സഫീർ ഷാ വാർഡ് കൗൺസിലർമാർ,നിർവഹണ ഉദ്യോഗസ്ഥർ,പ്രസ്സ്& മീഡിയ ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.