/സർവ്വോദയ മേള ഡോ.കെ ടി ജലീൽ  എം.എൽ.എ ഉദ്ഘാടനം ചെയ്തു

സർവ്വോദയ മേള ഡോ.കെ ടി ജലീൽ  എം.എൽ.എ ഉദ്ഘാടനം ചെയ്തു

തവനൂർ: തിരുന്നവായ സർവ്വോദയ മേള ഡോ.കെ .ടി ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു
മേള ചെയർമാൻ സി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് സി.പി നസീറ മുഖ്യാതിഥിയായി. ലോകസമാധാനത്തിന് ഗാന്ധിമാർഗ്ഗം മേള സന്ദേശം പീതാംബരൻ മാസ്റ്റർ പറഞ്ഞു. തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി ശിവദാസ്, ,പി. ജ്യോതി, ടി.കെ.എ ഹസ്സിസ്, കെ.രവീന്ദ്രൻ, കോലോത്ത് ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
കാലാപരിപാടികളിൽ നാസർ കൊട്ടാരത്തിൻ്റെ മാജിക് ഷോയും, തിരുന്നാവായ സാംസ്കാരിക വേദിയുടെ കലാപരിപാടികളും അരങ്ങേറി. ഞായറാഴ്ച കാലത്ത് നടന്ന അനുസ്മരണ സമ്മേളനം മുൻ എം.പി സി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. സർവ്വോദയ മണ്ഡലം ജില്ലാ പ്രസിഡണ്ട് സത്യൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കേളപ്പജി അനുസ്മരണം കെ.ബാലൻ മാസ്റ്റർ വാസുദേവൻ നമ്പൂതിരി അനുസ്മരണം കെ.നാരായണൻ നായർ, പ്രൊഫ.ജി കുമാരപിള്ള അനുസ്മരണം പ്രൊഫ.ടി.എം രവീന്ദ്രൻ, പി.പി ഉമ്മർ കോയ അനുസ്മരണം ടി.കെ.എ അസീസ്, കെ രാധാകൃഷണ മേനോൻ അനുസ്മരണം ഡോ.ഗോപി പുതുക്കോട് എന്നിവർ നടത്തി.രാജേഷ് പ്രശാന്തിയിൽ സ്വാഗതവും, ആർ.വി.രമണി നന്ദിയും രേഖപ്പെടുത്തി.