വളാഞ്ചേരി:- 8 ാമത് ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭയും കോട്ടക്കൽ എപ്പിഡെമിക് സെല്ലും സoയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്,സിദ്ധ,യുനാനി സ്പെഷ്യൽ ഒ.പി പരിശോധന എന്നിവ സംഘടിപ്പിച്ചു.സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക ടൗൺഹാളിൽ വെച്ച് നടന്ന ക്യാമ്പ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിംഗ്…
*കുറുവ ഗ്രാമപഞ്ചായത്ത് മുട്ടക്കോഴി വിതരണം ചെയ്തു
പടപ്പറമ്പ് : കുറുവ ഗ്രാമപഞ്ചായത്ത് 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിവനിതകൾക്കുള്ള മുട്ടക്കോഴി വിതരണം പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് നസീറ മോൾ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡണ്ട് എസി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങൾ,വാർഡ് മെമ്പർമാർ, വെറ്റിനറി ഡോക്ടർ, പദ്ധതി ഉപഭോക്താക്കൾതുടങ്ങിയവർ സംബന്ധിച്ചു .
വളാഞ്ചേരി:-ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിവനിതകൾക്കുള്ള ഹെൽത്ത് ക്യാമ്പയിനിന്റെ നഗരസഭ തല ഉദ്ഘാടനം
സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക ടൗൺഹാളിൽ വെച്ച് നഗരസഭ ചെയർമാൻ അഷ്റഫ്അമ്പലത്തിങ്ങൽ നിർവഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായസി.എം റിയാസ്,മുജീബ് വാലാസി,റൂബി ഖാലിദ്,ദീപ്തി ഷൈലേഷ്,കൗൺസിലർമാരായ ഇ.പിഅച്ചുതൻ,ഷിഹാബ് പാറക്കൽ,സിദ്ധീഖ് ഹാജി,ബദരിയ്യ മുനീർ,നൗഷാദ് നാലകത്ത്,സാജിതടീച്ചർ,എന്നിവർ സംസാരിച്ചു.ഡോ.ഫാത്തിമ ടി.പി യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സുംസൈക്കോളജിസ്റ്റ് കൊച്ചുത്രേസ്യയുടെ നേതൃത്വത്തിൽ ‘സ്ത്രീകളുടെ മാനസികാരോഗ്യത്തെക്കുറിച്ചുംക്ലാസ്സുകൾ നടന്നു. തുടർന്ന് ഡോ.ബിന്ദു പ്രശോഭ്,ഡോ.ഫസ്ന എന്നിവർ മെഡിക്കൽ ക്യാമ്പിന്നേത്യത്വം നൽകി.വളാഞ്ചേരി ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.മിഷൽ മോഹൻദാസ്സ്വാഗതം പറഞ്ഞ പരിപാടിയിൽ വാർഡ് കൗൺസിലർ എൻ.നൂർജനാൻ നന്ദി പറഞ്ഞു.
കുറ്റിപ്പുറം സബ് ജില്ല PTAപ്രസിഡൻ്റുമാർ, പ്രിൻസിപ്പൽമാർ, ഹെഡ്മാസ്റ്റർമാർ എന്നിവരുടെസംയുക്ത യോഗം വളാഞ്ചേരി ടൗൺ ഹാളിൽ നടന്നു
-PTA പ്രസിഡൻ്റുമാർക്കുള്ള ഐഡി കാർഡ് വിതരണം എ ഇ ഒ ഹരീഷ് വി.കെ നടത്തി. ചsങ്ങ്മുനിസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉൽഘാടനം ചെയ്തു, മലപ്പുറം ജില്ലാവിജയഭേരി കോഡിനേറ്റർ സലീം ക്ലാസ് എടുത്തു.HM ഫോറം സെക്രട്ടറി വി.പി. അബ്ദുറഹിമാൻ വിഷയാവതരണം നടത്തി - സബ് ജില്ലാ പിടിഎ പ്രസിഡന്റ് നസീർ തിരൂർക്കാട് അദ്ധ്യക്ഷത വഹിച്ചുഡയറ്റ് ഫാക്കൽറ്റി സ്മിത, ബി.പി സി അബ്ദുൽ സലീം , സി.രാജേഷ്, AP നാരായണൻ മാസ്റ്റർ, സുരേഷ് മലയത്ത് എന്നിവർ സംസാരിച്ചു.
കുന്നംകുളം മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സ പിഴവ് മൂലം മൂന്നര വയസ്സുകാരൻമരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു.
നിസാര പല്ലുവേദനയുമായി വന്ന മുണ്ടൂർ സ്വദേശിയായ ആരോൺ എന്ന കുട്ടിയാണ് ആശുപത്രിഅധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാപിഴവ് മൂലം മരണപ്പെട്ടത്. സംഭവത്തിൽപ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. പ്രതിഷേധത്തിന് നിയോജകമണ്ഡലംയൂത്ത് കോൺഗ്രസ് പ്രസിഡന്റ് എ എം നിധീഷ് നേതൃത്വം നൽകി. പ്രതിഷേധത്തിന് ശേഷംആശുപത്രിയിലേക്ക് കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ എ എം നിധീഷ്, വിഘ്നേശ്വര പ്രസാദ്, ജെറിൻ പി രാജു, അസ്ലം അലി, തമ്പി ജോബ് എന്നിവരെ പോലീസ് അറസ്റ്റ്ചെയ്തു നീക്കി. കുറ്റക്കാർക്ക് എതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതുവരെസമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റിഅറിയിച്ചു.
അസോസിയേഷൻ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരളയുടെ വാഹന പ്രചരണ ജാഥയ്ക്ക്സ്വീകരണം നൽകി
എടപ്പാൾ: അസോസിയേഷൻ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരളയുടെ ജില്ലാ സമ്മേളനപ്രചരണ ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം നൽകി.എടപ്പാളിൽ നടന്ന യോഗത്തിൽ യൂണിറ്റ്പ്രസിഡന്റ് ശബരി അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഒ കെ ശ്രീനിവാസൻ, ജില്ലാ സെക്രട്ടറി കബീർപെന്നാനി തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.എടപ്പാൾ യൂണിറ്റ് ജോയിന്റ് സെക്രട്ടറിപ്രമോദ് സ്വാഗതം പറഞ്ഞു.
പാലപ്പെട്ടി ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ടോയിലറ്റ് കോംപ്ലക്സിന്റെ സമർപ്പണം നടത്തി
പെരുമ്പടപ്പ്: ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന്അനുവദിച്ച പദ്ധതിവിഹിതം ഉപയോഗിച്ച് പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി ഹയർ സെക്കൻഡറിസ്കൂളിൽ നിർമിച്ച ടോയിലറ്റ് കോംപ്ലക്സിന്റെ സമർപ്പണം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എകെ സുബൈർ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ഇ കെ ഇസ്മായിലിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ സൗധ അബ്ദുല്ല, പി ടിഎ അംഗങ്ങളായ മുജീബ്, ഖലീൽ, ഷംസുദ്ദീൻ, ഫാറൂഖ് സീനിയർ അധ്യാപകരായ മാലിദി ടീച്ചർ, അനീഷ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സജീവ്മാസ്റ്റർ സ്വാഗതവും എച്ഛ് എം കൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
വൈദ്യുത നിരക്ക് വർദ്ധനവിനെതിരെ ആലംകോട് – നന്നംമുക്ക് മണ്ഡലം കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി.
ചങ്ങരംകുളം: വൈദ്യുത നിരക്ക് വർദ്ധനവിനെതിരെ ആലംകോട് - നന്നംമുക്ക് മണ്ഡലംകോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.വെളിയംകോട് ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് പിടിഅബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു ,നാഹിർ ആലുങ്ങൽ ,രഞ്ജിത് അടാട്ട് , കെ മുരളീധരൻ , ഹുറൈർ കൊടക്കാട്ട്,ഉണ്ണികൃഷ്ണൻ , പികെ അബ്ദുളള കുട്ടി , റെജി ഒതളൂർ , മുസ്തഫ മാട്ടം,മാമുവളയംകുളം,സലിം ചങ്ങരംകുളം , ജലാൽ പന്തേൻകാടൻ, ഇബ്രാഹിം സിവി തുടങ്ങിയവർനേതൃത്വം നൽകി .
ചിന്ത ഗ്രാമീണ വായനശാല പ്രവർത്തനം തുടങ്ങി
കുറ്റിപ്പുറം: തൃക്കണാപുരം കാഞ്ഞിരക്കുറ്റിയിൽ ചിന്ത ഗ്രാമീണ വായനശാല പ്രവർത്തനം തുടങ്ങി. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻ്റ് എ ശിവദാസൻ ഉദ്ഘാടനം ചെയ്തു. തവനൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി പി നസീറ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി വി ശിവദാസ്, ബ്ലോക്ക് പഞ്ചായത്തംഗം അക്ബർ, പഞ്ചായത്തംഗങ്ങളായ ഷഹാന, ഫൈസൽ…
പൊന്നാനി മണ്ഡലം യുവകലാസാഹിതി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
എരമംലം: കേരളപിറവി ദിനത്തിൽ പൊന്നാനി മണ്ഡലം യുവകലാസാഹിതി ലോകസമാധാനത്തിനുഭംഗം വരുത്തുന്ന യുദ്ധങ്ങൾക്കും മറ്റു വംശീയവും വർഗീയവുമായ രക്തച്ചൊരിചിലിനും എതിരെപ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.മാറഞ്ചേരിയിൽ നടന്ന യോഗത്തിന് എ ടി അലി സ്വാഗതംപറഞ്ഞു.ത്രിവിക്രമൻ ചെന്നാസ് അധ്യക്ഷത വഹിച്ചു.തുടർന്ന് യുവകലാസാഹിതി മുൻസംസ്ഥാനസെക്രട്ടറി ഇ എം സതീശൻ ചടങ്ങ് ഉൽഘാടനം ചെയ്തു.യുവകലാസാഹിതി മലപ്പുറം ജില്ലാപ്രസിഡന്റ് വിനോദ് ആലത്തിയൂർ മുഖ്യപ്രഭാഷകനായി. പ്രസിഡന്റ് ഷാഫി മടയപറമ്പിൽ നന്ദിപ്രകടിപ്പിച്ചു. സലാം മലയംകുളത്തിൽ, രുദ്രൻ വാരിയത്ത്, പ്രഗിലേഷ് ശോഭ, ഷാഫി തവയിൽ, നാരായണൻ കല്ലിങ്കൽ, സജീഷ്, ഫസലുറഹ്മാൻ , എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.










