/വ്യാജ ടിടിഇ പിടിയിൽ

വ്യാജ ടിടിഇ പിടിയിൽ

അങ്ങാടിപ്പുറം:ഷൊർണുർനിലമ്പൂർ ട്രെയിനുകളിൽ ടിക്കറ്റ് പരിശോധിച്ചിരുന്ന വ്യാജ ടിടിഇ ആർ പിഎഫിന്റെ പിടിയിലായി റെയിൽവേയുടെ വ്യാജ ഐഡി കാർഡ് കാണിച്ച് കുറച്ചു ദിവസങ്ങളായിഇയാൾ യാത്രക്കാരുടെ ടിക്കറ്റ് ചെക്ക് ചെയ്തിരുന്നു നിലമ്പൂർ ആർ പി എഫ് അസിസ്റ്റന്റ് സബ്ഇൻസ്‌പെക്ടർ അരവിന്ദാക്ഷന്  കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെചെറുകരക്കും അങ്ങാടിപ്പുറത്തിനും ഇടക്ക് ASI അരവിന്ദാക്ഷനും സംഗവും നടത്തിയപരിശോധനയിലാണ് മങ്കട വേരുമ്പുലാക്കൽ പാറക്കൽ വീട്ടിൽ ഷൗക്കത്തലി മകൻ മുഹമ്മദ്സുൽഫിക്കർ (28) എന്നയാളെ പിടികൂടിയത് പ്രതിയെ പിന്നീട് പാലക്കാട് ഡിവിഷൻ RPF അസിസ്റ്റന്റ്കമ്മീഷണർമാരുടെ നിർദേശപ്രകാരം ഷൊർണുർ RPF പോസ്റ്റ് കമാൻഡർ ശ്രീമതി ക്ലാരി വത്സഷൊർണുർ റെയിൽവേ പോലീസിന് തുടർനടപടികൾക്കായി കൈമാറിഷൊർണുർ റെയിൽവേപോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ അനിൽ മാത്യു തുടരന്വേഷണം ആരംഭിച്ചു.