/*കൊളത്തൂർ ഇർശാദിയ്യ 30-ാo വാർഷിക സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി

*കൊളത്തൂർ ഇർശാദിയ്യ 30-ാo വാർഷിക സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി

കൊളത്തൂർ : കൊളത്തൂർ ഇർശാദിയ്യയുടെ 30-ാവാർഷിക സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തിഅറിവ്ആദർശം നവോഥാനത്തിൻ്റെ മൂന്ന് പതിറ്റാണ്ട് എന്ന പ്രമേയത്തിൽ ഒരു വർഷമായി നടന്നുവരുന്ന ആഘോഷ പരിപാടികളാണ് ഇന്നലെ പൊതു സമ്മേളനത്തോടെ സമാപിച്ചത്.20 സെഷനുകളിലായി മൂന്ന് ദിവസം വ്യത്യസ്തങ്ങളായ പരിപാടികളാണ് സമാപന സമ്മേളനത്തിൻ്റെഭാഗമായി നടന്നത്.  സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച സമാപന സമ്മേളനം

  സമസ്ത പ്രസിഡൻ്റ് .സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.പൊന്മള അബ്ദുൽ ഖാദിർമുസ്ലിയാർ അധ്യക്ഷത വഹിച്ചു.സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി മുഖ്യ പ്രഭാഷണംനടത്തി.യു  ഇയിൽ നിന്ന്  കാന്തപുരം  പി അബൂബക്കർ മുസ്ലിയാർ  ഓൺലൈൻ വഴിസമ്മേളനത്തെ അഭിസംബോധനം ചെയ്തു.

സയ്യിദ് ഹബീബ് കോയ തങ്ങൾ  അവാർഡ് ദാനം നടത്തി.അലവി സഖാഫി കൊളത്തൂർ സന്ദേശപ്രഭാഷണം നടത്തി.ഖാലിദ് വലീദ് ഹുസ്നി ദുബൈപേരോട് അബ്ദുറഹ്മാൻ സഖാഫി,  കൊമ്പം കെപി മുഹമ്മദ് മുസ്ലിയാർകെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറവി പി എം ഫൈസി വില്യാപള്ളിമാളിയേക്കൽ സുലൈമാൻ സഖാഫികൂറ്റമ്പാറ അബ്ദു റഹ്മാൻ ദാരിമി.മൻസൂർ ഹാജി ചെന്നൈതാഴപ്ര മൊയ്തീൻ കുട്ടി മുസ്ലിയാർ പ്രസംഗിച്ചു.

സ്വാഗത സംഘം ജനറൽ കൺവീനർ സയ്യിദ് മുർതള ശിഹാബ് സഖാഫി സ്വാഗതവും കെ ടി അസ്കർഅലി സഖാഫി മൂർക്കനാട് നന്ദിയും പറഞ്ഞു.