/കറവ പശുക്കൾക്ക് കാലി തീറ്റ വിതരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. 

കറവ പശുക്കൾക്ക് കാലി തീറ്റ വിതരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. 

വളാഞ്ചേരി :-വളാഞ്ചേരി നഗരസഭ യുടെ 2023 – 24 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിനടപ്പിലാക്കുന്ന കറവ പശുക്കൾക്ക് കാലി തീറ്റ വിതരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചുപരിപാടിനഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺറംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചുഅപേക്ഷ നൽകി ഗുണഭോക്ത്യ വിഹിതം അടവാക്കിയ 94 പേർക്കാണ് രണ്ടാം ഘട്ടത്തിൽ കാലിതീറ്റ ലഭിക്കുന്നത്.50% സബ്സിഡി നിരക്കിൽ 843975 രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എംറിയാസ് സ്വാഗതം പറഞ്ഞു.നഗരസഭ കൗൺസിലർമാരായ എൻ.നൂർജഹാൻ,ഹസീനവട്ടോളി,സിദ്ധീഖ് ഹാജി കളപ്പുലാൻ,കെ.വി ഉണ്ണി കൃഷ്ണൻ,നൗഷാദ് നാലകത്ത്പി.പിശൈലജറസീന മാലിക്ക് തുടങ്ങിയവർ സംസാരിച്ചു.