എടപ്പാൾ: യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചിന്റെ പ്രചരണത്തിന്റെ ഭാഗമായി ഒരുക്കിയ സ്നേഹ കൂടാരത്തിൽഒരുമിച്ചിരിക്കാൻ ഉദ്ഘാടകനായി ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ്എംബ്രാന്തിരിയും.”മലപ്പുറം ജില്ലാ മുസ്ലിം യൂത്ത്ലീഗ് കമ്മറ്റി വിദ്വേഷത്തിനെതിരെ,
ദുർഭരണത്തിനെതിരെ“. എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച്‌പ്രചരണാർത്ഥം എടപ്പാൾ പഞ്ചായത്ത് എസ്.ടി.യു കമ്മറ്റി നിർമ്മിച്ച സ്നേഹ കൂടാരത്തിലാണ്മനോജ് എബ്രാന്തിരി എത്തിയത്. നാട് മുഴുവൻ യൂത്ത് ലീഗ് ഉയർത്തിപ്പിടിക്കുന്ന ഇത്തരം സ്നേഹകൂടാരങ്ങൾ മാതൃകയാണെന്നും സമയം കിട്ടുമ്പോൾ താനും ഇതിൽ വന്നിരിക്കുമെന്നും കൂടാരംഉദ്ഘാടനം ചെയ്ത് കൊണ്ട് മനോജ് എബ്രാന്തിരി പറഞ്ഞു.
ഡിസംബർ 1 മുതൽ 20 വരെ നടക്കുന്ന പഥയാത്രയുടെ പ്രചരണത്തിന്റെ ഭാഗമായാണ് സ്നേഹകൂടാരം സ്ഥാപിച്ചിട്ടുള്ളത്.
മുള ഉപയോഗിച്ച് വളരെ മനോഹരമായ രീതിയിലാണ് കൂടാരം നിർമ്മിച്ചിട്ടുള്ളത്. വി.കെ.എ മജീദ് അദ്ധ്യക്ഷനായി. റഫീഖ് പിലാക്കൽ, മുസ്തഫ പെരിഞ്ചീരി, ഹാരിസ് . ടി,അഷറഫ്കോലക്കാട്,കെ.പി ഖാദർബാഷ, ജാസിർ തലമുണ്ട, അസീസ് കരിമ്പനക്കൽ , ഒ.വി മുഹമ്മദലി , ഒ.വിഉബൈദ്, കെ.വി ബാവ , മുഹമ്മദ് കുട്ടി കല്ലിങ്ങൽ, ഷാജി തുയ്യം എന്നിവർ സംസാരിച്ചു.










