ചങ്ങരംകുളം: കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ കെട്ടിട നിർമാണഫണ്ടിന്റെ ഭാഗമായിപഴയ ന്യൂസ് പേപ്പറുകളുടെയും പാഴ് വസ്തുക്കളുടെയും ശേഖരണത്തിന്റെ ആലങ്കോട് പഞ്ചായത്ത്തല ഉദ്ഘാടനം ചങ്ങരംകുളം കൈതവളപ്പിൽ പ്രേമലതയുടെ കയ്യിൽ നിന്നും സിപിഐ എം എടപ്പാൾഏരിയ കമ്മിറ്റിയംഗം പി വിജയൻ ഏറ്റുവാങ്ങി. കെഎസ്കെടിയു ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ്കെ പി സുകുമാരൻ അധ്യക്ഷനായി. ഒ സി പ്രഭാത്, എം സി കുഞ്ഞുമോൻ, ടി കെ രതീഷ്, കെ വിഹാരിസ് വി ഹരിദാസൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സി എം രാമചന്ദ്രൻ സ്വാഗതംപറഞ്ഞു.
ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു.
വളാഞ്ചേരി :എസ് എൻ ഡി പി യോഗം തിരൂർ യൂണിയൻ വളാഞ്ചേരി മേഖല ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം വിപുലമായി ആഘോഷിച്ചു. കോഴിക്കോട് റോഡിലെ വട്ടപ്പാറ നാരായണഗിരിഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം തിരൂർ യൂണിയൻ പ്രസിഡൻറ് ശ്രീ.കെ. ആർ. ബാലൻഉദ്ഘാടനം ചെയ്തു. ശ്രീ.കെ.വി. രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഷിജു വൈക്കത്തൂർ സ്വാഗതം പറഞ്ഞു. അഡ്വ: എം.രാജൻ , റഫീഖ് അഹമ്മദ്, വിജീഷ് മണി, മുനീർ ഹുദവി, ശ്രീ. യു. ജയരാജ്, മണി കാടാമ്പുഴ,കെ.സുരേഷ്, ശ്രീമതി ഇവി, മാധവി, ശ്രീമതി ബിന്ദു മണികണ്ഠൻ , ശ്രീമതി ശ്യാമളശശി, പി. സുഭാഷ്, എന്നിവർ പ്രസംഗിച്ചു. ഉണ്ണിതിരുനിലം നന്ദി പറഞ്ഞു. തുടർന്ന് പിറന്നാൾ സദ്യയും കുട്ടികളുടെ കലാപരിപാടികളും നടന്നു.
വളയംകുളം ഇസ്ലാഹി അസോസിയേഷൻ ഓണനാളിൽ മാതൃ സംഗമം നടത്തി
ചങ്ങരംകുളം: വളയംകുളം ഇസ്ലാഹി അസോസിയേഷൻ ഓർഫൻ കെയർ സ്കീമിൽസംരക്ഷിച്ചുവരുന്ന കുട്ടികളുടെ മാതാക്കളുടെ സംഗമം ഓണനാളിൽ വളയംകുളത്ത് സംഘടിപ്പിച്ചു.മലപ്പുറം പാലക്കാട് തൃശൂർ ജില്ലകളിൽ നിന്നായി 500 ഓളം പേർപരിപാടിയിൽ സംബന്ധിച്ചു.സംഗമത്തോട നുബന്ധിച്ചുള്ള ധനസഹായ വിതരണം അഷ്റഫ്കോക്കൂർ നിർവഹിച്ചു.ഇസ്ലാഹി അസോസിയേഷൻ ചെയർമാൻ പി പി എം അഷ്റഫ് ചടങ്ങിൽഅധ്യക്ഷ വഹിച്ചു.എൻഎം ജലീൽ മാസ്റ്റർ പാലക്കാട് മുഖ്യപ്രഭാഷണം നടത്തി.പി പി ഖാലിദ്,കെ വിമുഹമ്മദ് റാഫിദ ഖാലിദ്,കെവി റൗലത്,നിയാസ് കോക്കൂർ എന്നിവർ സംസാരിച്ചു.
മൂക്കുതല നവധാര തിയ്യറ്റേഴ്സ് ഓണം ഫെസ്റ്റ് സംഘടിപ്പിച്ചു
ചങ്ങരംകുളം: മൂക്കുതല നവധാര തിയ്യറ്റേഴ്സ് മൂക്കുതല ജി.എൽ.പി.സ്ക്കൂൾ മൈതാനിയിൽസംഘടിപ്പിച്ച ഓണം ഫെസ്റ്റ് പ്രോഗ്രാം പൂപ്പൊലി 2023 ഷാജഹാൻ കെ.യുടെ അധ്യക്ഷതയിൽഎം.അജയഘോഷ് ഉദ്ഘാടനം ചെയ്തു.വി.വി.കരുണാകരൻ, സാബിത്.പി, അനിൽ മാട്ടുമ്മൽഎന്നിവർ സംസാരിച്ചു. അക്ഷയ് പി.എ സ്വാഗതവും ഫിറോസ് മബ്റൂക്ക് നന്ദിയും പറഞ്ഞു. പൂക്കളമത്സരം, ഉറിയടി, സ്പൂൺ റൈസിങ്, ചാക്ക് ചാട്ടം, ബലൂൺ പൊട്ടിക്കൽ തുടങ്ങിയ നിരവധിമത്സരങ്ങൾ നടന്നു.
അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച വെളിയങ്കോട് ഗവ: ഹൈസ്കൂൾ ഓഫീസ് & സ്റ്റാഫ് റൂംഉദ്ഘാടനം ചെയ്തു
വെളിയങ്കോട്: മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വെളിയങ്കോട് പഞ്ചായത്തിലെവെളിയൻങ്കോട് ഗവൺമെൻറ് ഹൈസ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചഓഫീസ് & സ്റ്റാഫ് റൂമിന്റെയും ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഇ സിന്ധു അധ്യക്ഷ വഹിച്ചു പരിപാടിയിൽവെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാടയിൽ ഷംസു മുഖ്യ അതിഥിയായിരുന്നു. ബ്ലോക്ക് മെമ്പർപി അജയൻ, ഗ്രാമപഞ്ചായത്ത് അംഗം പ്രിയ, പി ടി എ പ്രസിഡന്റ് എ നിഷിൽ, എസ് എം സിചെയർമാൻ ശശി, വികസന സമതി ചെയർമാൻ ഉമ്മർപടതകത്തിൽ,ഗിരിവസൻ,ഹയർസെക്കൻഡറിപ്രിൻസിപ്പൽ കെ ടി നൂർമുഹമ്മദ്, എൽ പി എച്ച് എം രഘു മാഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിദ്യാലയത്തിൽ സ്റ്റേജുംഓഡിറ്റോറിയവും 90% വർക്ക് കഴിഞ്ഞതായും ടോയിലറ്റ് കോംപ്ലക്സും ഹയർസെക്കൻഡറി ക്ലാസ്റൂമും ചുറ്റുമതിലിന്റെയും പ്രവർത്തികൾ ഉടനെ തുടങ്ങുമെന്നും ഡിവിഷൻ മെമ്പർ അറിയിച്ചു. എച്ഛ്എം രാധിക ടീച്ചർ സ്വഗതവും സ്റ്റാഫ് സെക്രട്ടറി ശൈലബായ് നന്ദിയും പാറഞ്ഞു.
ബിയ്യം കായൽ ജലോത്സവം; ജൂനിയർ കായൽ കുതിരയും പറക്കുംകുതിരയും ചാമ്പ്യൻമാർ
പൊന്നാനി: ആവേശപ്പെരുമഴയുടെ കൊടുമുടിയില് തുഴഞ്ഞേറി ഓളപ്പരപ്പിനെ ആവേശം കൊള്ളിച്ചപോരാട്ടത്തിന് ഒടുവിൽ ബിയ്യം കായൽ ജലോത്സവത്തിൽ മേജർ വിഭാഗത്തിൽ പറക്കുംകുതിരയും മൈനർ വിഭാഗത്തിൽ ജൂനിയർ കായൽ കുതിര ജലരാജാക്കൻമാരായി. മേജർ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് കായൽകുതിരയും,കടവനാടൻ മൂന്നാം സ്ഥാനത്തുമെത്തി. മൈനർ വിഭാഗത്തിൽ പുളിക്കകടവനുംരണ്ടാ സ്ഥാനത്തും സൂപ്പർ ജറ്റ് മുന്നാം സ്ഥാനത്തുമെത്തി. മൈനർ ബി വിഭാഗത്തിൽ നടന്ന മത്സരത്തിൽ പടകൊമ്പൻ ഒന്നാം സ്ഥാനവും ജൂനിയർ കായൽകുതിര രണ്ടാം സ്ഥാനവും നേടി. ആയിരക്കണക്കിന് വള്ളംകളി പ്രേമികളെ ആവേശത്തിലാക്കിയാണ് ബിയ്യം കായലിൽജലരാജാവിനായുള്ള മത്സരം ആരംഭിച്ചത്. 12 മേജര് വള്ളങ്ങളും 17 മൈനര് വള്ളങ്ങളുമുൾപ്പെടെ 29 വള്ളങ്ങളാണ് ജലമേളയില് പങ്കെടുത്തത്. കായിക, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ജലോത്സവം ഉദ്ഘാടനം ചെയ്തു. പി.നന്ദകുമാർഎം.എൽ.എ. അധ്യക്ഷനായി. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്മാരായ അഡ്വ. ഇ.സിന്ധു, സി.രാമകൃഷണൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, എ.ഡി. എം. എൻ.എം. മെഹ്റലി, ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ്, തഹസിൽദാർ കെ.ജി സുരേഷ് കുമാർ ജനപ്രതിനിധികളും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സന്നിഹിതരായിരുന്നു.
സി എച്ച് അബൂ യൂസഫ് ഗുരുക്കൾ അന്തരിച്ചു
വളാഞ്ചേരി :മുതിർന്ന മുസ്ലിംലീഗ് നേതാവ് സി എച്ച് അബു യൂസഫ് ഗുരുക്കൾ (65) അന്തരിച്ചു.ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സ ഹോസ്പിറ്റലിൽകഴിയുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് മരണപ്പെട്ടത് എം എസ് എഫിലൂടെ പൊതുപ്രവർത്തനംരംഗത്ത് സജീവമായ അബൂ യുസഫ് ഗുരുക്കൾ യൂത്ത് ലീഗിന്റെയും മുസ്ലിംലീഗിന്റെയുംവളാഞ്ചേരിയിലെ സമുന്നതനായ നേതാവായിരുന്നു.ദീർഘകാലം വളാഞ്ചേരി ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്നീ പദവികളും,കോട്ടക്കൽനിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ,സംസ്ഥാന കൗൺസിലർ എന്നീ സംഘടന പദവികളുംവഹിച്ചിട്ടുണ്ട്.വളാഞ്ചേരിയിലെ പ്രധാനപ്പെട്ട വികസന പദ്ധതികൾ എല്ലാം അബൂ യൂസഫ് ഗുരുക്കളുടെകാലയളവിലാണ് എത്തിയിട്ടുണ്ടായിരുന്നത് . പാലിയേറ്റീവ് ക്ലിനിക്ക്, കൃഷിഭവന സ്വന്തമായകെട്ടിടം,സ്വരാജ് ലൈബ്രറി,വളാഞ്ചേരി ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് തുടങ്ങിയവയെല്ലാംസിഎച്ച് അബു യൂസഫ് ഗുരുക്കളുടെ കാലയളവിൽ കൊണ്ടുവന്ന വികസന പദ്ധതികൾആയിരുന്നു.കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന കാലയളവിൽ പകൽ വീടിനുംതുടക്കം കുറിച്ചിരുന്നു.വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ മാനേജർ കൂടിയാണ് അന്തരിച്ചഅബൂ യൂസഫ് ഗുരുക്കൾ .ഭാര്യ സുബൈദ മക്കൾ മുസ്താഖ്, ഡോ: മൊയ്തീൻ കുട്ടി, സൈറ, ഫിദ, മരുമക്കൾ : ഡോ: ജമാൽ, നുഫീൽ, സബിദ, സഫ്ന.
ഓണക്കോടി വിതരണം ചെയ്തു
*എടയൂർ ഗ്രാമ പഞ്ചായത്ത് പത്താം വാർഡിലെമുഴുവൻ തൊഴിലുറപ്പ് അംഗങ്ങൾക്കും ഹരിത കർമ്മസേന അംഗങ്ങൾക്കും അംഗനവാടി ടീച്ചർ എന്നിവർക്കെല്ലാം ഓണക്കോടി വിതരണംചെയ്തു മെമ്പർഅയ്യൂബ് മാതൃകയായി .പരിപാടിയിൽ 10 വാർഡ് മെമ്പർ അയ്യുബ് ൽ നിന്നും തൊഴിലുറപ്പ്തൊഴിലാളികൾക്ക് വേണ്ടി സരസ്വതി ,ടി ടി ഓണക്കോടി ഏറ്റു വാങ്ങി പരിപാടി ഉൽഘാടനം ചെയ്തു.ഹനീഫ ,മുഹമ്മദ് അലി ,നൗഷാദ് ,ഫിറോസ് ,കുഞ്ഞിപ്പ തുരുമ്പത്ത് ,എന്നിവരും വാർഡിലെതൊഴിലുറപ്പ് തൊഴിലാളികളും ഈ ചടങ്ങിൽ പങ്കെടുത്തു .മെമ്പർ അയ്യുബ് എല്ലാവർക്കുംഓണാശംസകൾനേർന്നു*
ഒറ്റനോട്ടത്തിൽ മാരിലൈറ്റിന്റെ ബിസ്കറ്റ് പായ്ക്കറ്റ്;നാല് കിലോ കഞ്ചാവ് എക്സൈസ് പിടികൂടി
പാലക്കാട്: ബിസ്ക്കറ്റ് പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ നാല് കിലോ കഞ്ചാവ് എക്സൈസ്പിടികൂടി. ആലപ്പുഴ - ധൻബാദ് എക്സ്പ്രസിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളിൽ നിന്ന്കഞ്ചാവ് കണ്ടെത്തിയത്. ഓണക്കാലത്തെ ലഹരി ഒഴുക്ക് തടയാനുള്ള പരിശോധനയിൽ ആണ്എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തത്. കേരളത്തിലാദ്യമായാണ് ബിസ്ക്കറ്റ് രൂപത്തിലാക്കികടത്താൻ ശ്രമിച്ച കഞ്ചവ് പിടികൂടുന്നതെന്ന് വിവരങ്ങളും പുറത്ത് വരുന്നുണ്ട്.മാരിലൈറ്റിന്റെബിസ്ക്കറ്റിന്റെ പായ്ക്കറ്റിൽ അതേ രൂപത്തിൽ തന്നെയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആറ് ബിസ്ക്കറ്റ്പായ്ക്കറ്റുകളിലായി 22 കവറുകളിൽ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു കഞ്ചാവ്ഉണ്ടായിരുന്നതെന്നും എക്സൈസ് അറിയിച്ചു.സംഭവത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന്എക്സൈസ് വ്യക്തമാക്കി.
*അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രത്യേക പാരിതോഷികം നൽകി*
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ 2022-23 സാമ്പത്തികവർഷത്തിൽ നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയവർക്ക് ഓണത്തിനോടനുബന്ധിച്ച് 1000 രൂപപ്രത്യേക പാരിതോഷികം നൽകി. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽവിതരണോൽഘാടനം നിർവഹിച്ചു. നൂറ് തൊഴിൽ ദിനം പൂർത്തിയാക്കിയ 191 പേർക്കാണ് പ്രത്യേകപാരിതോഷികം ലഭിക്കുക. കഴിഞ്ഞ ദിവസം നഗരസഭയുടെ നേതൃത്വത്തിൽ മുഴുവൻ നഗരതൊഴിലുറപ്പ് ജീവനക്കാർക്കും ഓണപുടവ വിതരണം ചെയ്തിരുന്നു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, കൗൺസിലർമാരായ സദാനന്ദൻ കൊട്ടീരി, കെ വി ഉണ്ണികൃഷ്ണൻ, സാജിദ ടീച്ചർ, എo സജിൻ, വിടി റഫീക്ക് എന്നിവർ സംസാരിച്ചു.










