എം ഇ എസ്‌ കെ വി എം കോളേജിന് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്റർസോൺ ഫുട്ബോൾചാമ്പ്യൻഷിപ്പ്

തൃശൂർ കേരളവർമ്മ കോളേജിൽ വെച്ച് നടന്ന ഇന്റർസോൺ ഫുട്ബോൾ ടൂർണ്ണമെന്റിൽ കൊടകരസഹൃദയ കോളേജിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ച് എം.ഇ.എസ്‌.കെ.വി.എംകോളേജിന് ചാമ്പ്യന്മാരായി.മുഹമ്മദ്‌ ആഷിക് രണ്ടു ഗോളും മിഥിലാജ് ഒരു ഗോളും നേടിയാണ്ചരിത്ര വിജയം നേടിയത്.

പത്തനംതിട്ട: അന്തർസംസ്ഥാന സർവീസ് നടത്തുന്ന റോബിൻ ബസ്സിന് പിഴയിട്ട് മോട്ടോർവാഹനവകുപ്പ്. 

പെർമിറ്റ് ലംഘനത്തിന് 7500 രൂപയാണ് പിഴയിട്ടിരിക്കുന്നത്. ഇന്ന് പുലർച്ചെ ആണ് റോബിൻ ബസ്പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് യാത്ര തുടങ്ങിയത്. 200 മീറ്റർ പിന്നിട്ടയുടൻവാഹനത്തെ എംവിഡി തടഞ്ഞു. പരിശോധനയ്ക്ക് ശേഷം വാഹനത്തിന് പിഴയിടുകയായിരുന്നു. മുമ്പ്രണ്ട് തവണ മോട്ടോർ വാഹന വകുപ്പ് നിയമലംഘനത്തിന് പിടികൂടിയിരുന്നു. കഴിഞ്ഞ മാസം കോയമ്പത്തൂരിലേക്ക് പുറപ്പെട്ട റോബിൻ ബസ് റാന്നിയിൽ വെച്ച് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ്സ് എ ആർക്യാമ്പിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. ടൂ​റി​സ്റ്റ് പെ​ർ​മി​റ്റ് മാ​ത്ര​മു​ള്ള റോ​ബി​ൻ ബ​സ്​ സ്റ്റേ​ജ്കാ​രേ​ജാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. നേരത്തെയുംറോബിൻ ബസ്സിനെ മോട്ടോർ വാഹനവകുപ്പ് പിടികൂടിയിരുന്നു. സർവീസ് നടത്താനുള്ളഹൈക്കോടതി ഉത്തരവ് വാങ്ങിയാണ് ബസ് സർവീസ് നടത്തുന്നത്.

കാസർകോട്: പിണറായി സർക്കാരിന്റെ നവകേരള ജനസദസിന് കാസർകോട് തുടക്കമായി.

മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിലാണ് ജനസദസിന്‍റെ ഉദ്ഘാടനം. നവകേരളബസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരും വാദ്യഘോഷങ്ങളോടെയാണ്ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചത്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും തലപ്പാവ് അണിയിച്ചാണ്വേദിയില്‍ സ്വീകരിച്ചത്. ജനങ്ങളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്ക് പരിഹാരം കാണാനുംമുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്നതാണ്‘നവകേരള സദസ്’. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരളസദസിന്റെ ഭാഗമായി പര്യടനം നടത്തും. വിവിധ ജില്ലകളിലെ പരിപാടികൾ പൂർത്തിയാക്കി ഡിസംബർ23 ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് നവകേരള സദസിന്‍റെ സമാപനം. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂര്‍ത്താണെന്ന് ആരോപിച്ച് യുഡിഎഫ് നവകേരളസദസ്ബഹിഷ്കരിക്കുകയാണ്.

നവകേരള സദസ്സ്; അവലോകന യോഗം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു

എടപ്പാൾ: തവനൂർ മണ്ഡലത്തിലെ നവകേരള സദസ്സിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്ഡോ. കെ.ടി ജലീൽ എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. പൊന്നാനിബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന  യോഗത്തിൽ തവനൂർ മണ്ഡലം നവകേരള സദസ്സ്കൺവീനറായ പൊന്നാനി തഹസിൽദാർ കെ.ജി സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. മണ്ഡലത്തിലെവിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ, പഞ്ചായത്ത് വാർഡ് തല ഒരുക്കങ്ങൾ എന്നിവവിലയിരുത്തി. മണ്ഡലം സബ് കമ്മിറ്റി കൺവീനർമാർ, പഞ്ചായത്ത്-മുനിസിപ്പൽ കൺവീനർമാർവിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 

സംസ്ഥാന സ്‌കൂൾ കലോത്സവം

ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം ________________ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇത്തവണയും കുട്ടികൾക്ക് വിളമ്പുക വെജിറ്റേറിയൻ ഭക്ഷണം. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ( vegeterian food to be served in state school kalolsavam സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി തീരുമാനം അറിയിച്ചത്.…

8 ാമത് ആയുർവേദ ദിനാചരണo

വളാഞ്ചേരി:- 8 ാമത് ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭയും കോട്ടക്കൽ എപ്പിഡെമിക് സെല്ലും സoയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്,സിദ്ധ,യുനാനി സ്പെഷ്യൽ ഒ.പി പരിശോധന എന്നിവ സംഘടിപ്പിച്ചു.സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക ടൗൺഹാളിൽ വെച്ച് നടന്ന ക്യാമ്പ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിംഗ്…

*കുറുവ ഗ്രാമപഞ്ചായത്ത് മുട്ടക്കോഴി വിതരണം  ചെയ്തു

പടപ്പറമ്പ് :  കുറുവ ഗ്രാമപഞ്ചായത്ത് 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിവനിതകൾക്കുള്ള മുട്ടക്കോഴി വിതരണം പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് നസീറ മോൾ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡണ്ട് എസി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങൾ,വാർഡ് മെമ്പർമാർ, വെറ്റിനറി ഡോക്ടർ, പദ്ധതി ഉപഭോക്താക്കൾതുടങ്ങിയവർ സംബന്ധിച്ചു  .

വളാഞ്ചേരി:-ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിവനിതകൾക്കുള്ള ഹെൽത്ത് ക്യാമ്പയിനിന്റെ നഗരസഭ തല ഉദ്ഘാടനം 

സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക ടൗൺഹാളിൽ വെച്ച്  നഗരസഭ ചെയർമാൻ അഷ്റഫ്അമ്പലത്തിങ്ങൽ നിർവഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായസി.എം റിയാസ്,മുജീബ് വാലാസി,റൂബി ഖാലിദ്,ദീപ്തി ഷൈലേഷ്,കൗൺസിലർമാരായ ഇ.പിഅച്ചുതൻ,ഷിഹാബ് പാറക്കൽ,സിദ്ധീഖ് ഹാജി,ബദരിയ്യ മുനീർ,നൗഷാദ് നാലകത്ത്,സാജിതടീച്ചർ,എന്നിവർ സംസാരിച്ചു.ഡോ.ഫാത്തിമ ടി.പി യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സുംസൈക്കോളജിസ്റ്റ് കൊച്ചുത്രേസ്യയുടെ നേതൃത്വത്തിൽ ‘സ്ത്രീകളുടെ മാനസികാരോഗ്യത്തെക്കുറിച്ചുംക്ലാസ്സുകൾ നടന്നു. തുടർന്ന് ഡോ.ബിന്ദു പ്രശോഭ്,ഡോ.ഫസ്ന എന്നിവർ മെഡിക്കൽ ക്യാമ്പിന്നേത്യത്വം നൽകി.വളാഞ്ചേരി ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.മിഷൽ മോഹൻദാസ്സ്വാഗതം പറഞ്ഞ പരിപാടിയിൽ വാർഡ് കൗൺസിലർ എൻ.നൂർജനാൻ നന്ദി പറഞ്ഞു.

കുറ്റിപ്പുറം സബ് ജില്ല PTAപ്രസിഡൻ്റുമാർ, പ്രിൻസിപ്പൽമാർ, ഹെഡ്മാസ്റ്റർമാർ എന്നിവരുടെസംയുക്ത യോഗം വളാഞ്ചേരി ടൗൺ ഹാളിൽ നടന്നു 

-PTA പ്രസിഡൻ്റുമാർക്കുള്ള  ഐഡി കാർഡ് വിതരണം എ ഇ ഒ ഹരീഷ് വി.കെ  നടത്തി. ചsങ്ങ്മുനിസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉൽഘാടനം ചെയ്തു, മലപ്പുറം ജില്ലാവിജയഭേരി കോഡിനേറ്റർ സലീം ക്ലാസ് എടുത്തു.HM ഫോറം സെക്രട്ടറി വി.പി. അബ്ദുറഹിമാൻ  വിഷയാവതരണം നടത്തി - സബ് ജില്ലാ പിടിഎ പ്രസിഡന്റ്  നസീർ തിരൂർക്കാട് അദ്ധ്യക്ഷത വഹിച്ചുഡയറ്റ് ഫാക്കൽറ്റി  സ്മിത, ബി.പി സി അബ്ദുൽ സലീം , സി.രാജേഷ്, AP നാരായണൻ മാസ്റ്റർ, സുരേഷ് മലയത്ത് എന്നിവർ സംസാരിച്ചു.

കുന്നംകുളം മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സ പിഴവ് മൂലം മൂന്നര വയസ്സുകാരൻമരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു.

നിസാര പല്ലുവേദനയുമായി വന്ന മുണ്ടൂർ സ്വദേശിയായ ആരോൺ എന്ന കുട്ടിയാണ് ആശുപത്രിഅധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാപിഴവ് മൂലം മരണപ്പെട്ടത്. സംഭവത്തിൽപ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. പ്രതിഷേധത്തിന് നിയോജകമണ്ഡലംയൂത്ത് കോൺഗ്രസ് പ്രസിഡന്റ് എ എം നിധീഷ് നേതൃത്വം നൽകി. പ്രതിഷേധത്തിന് ശേഷംആശുപത്രിയിലേക്ക് കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ എ എം നിധീഷ്, വിഘ്നേശ്വര പ്രസാദ്, ജെറിൻ പി രാജു, അസ്‌ലം അലി, തമ്പി ജോബ് എന്നിവരെ പോലീസ് അറസ്റ്റ്ചെയ്തു നീക്കി. കുറ്റക്കാർക്ക് എതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതുവരെസമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മറ്റിഅറിയിച്ചു.