എടപ്പാൾ: പൊതു വിദ്യാലയങ്ങളിലെ പഠന മികവുകൾ പൊതുജന സമക്ഷം അവതരിപ്പിക്കുന്നതിന്റെഭാഗമായി വട്ടം കുളം സി.പി.എൻ.യു .പി . സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു കഴിഞ്ഞ ഒരുവർഷക്കാലം കുട്ടികൾ ആർജിച്ച പഠനശേഷികളുമായിബന്ധപ്പെട്ട പ്രദർശനങ്ങൾ. കലാ സാഹിത്യചിത്രീകരണങ്ങൾ. നൃർത്ത ശില്പങ്ങൾ” ശാസ്ത്രനാടകം ശാസ്ത്ര പരീക്ഷണങ്ങൾ. ഇംഗ്ലീഷ്സ്ക്രിപ്റ്റുകൾ ‘മൈമുകൾ എന്നിവ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മുന്നിൽ അവതരിപ്പിച്ചുപരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട്എം എ നവാബ് അധ്യക്ഷനായി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അക്ബർ പനച്ചികൾ, വി.പി.അനീഷ്, എം എം ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു സെക്രട്ടറി സി സജി സ്വാഗതവുംപ്രധാന അധ്യാപിക കെ വി നസീമ നന്ദിയും പറഞ്ഞു
