മറികടന്നതിന് പിന്നാലെ
ഇന്ത്യൻ രാഷ്ട്രീയ ചർച്ചകളിൽ വൻ തരംഗമായി മാറിയ രാഷ്ട്രീയ പരിഹാസ കൂട്ടായ്‌മ ‘കോക്രോച്ച്ജനതാ പാർട്ടി‘ (സി.ജെ.പി)യുടെ എക്സ് അക്കൗണ്ട്‘ഇന്ത്യയിൽ മരവിപ്പിച്ചു. എക്സ് അക്കൗണ്ട്തുറക്കുമ്പോൾ കാണിക്കുന്ന പോപ് അപ് മെസേജ് പങ്കുവെച്ച് സി.ജെ.പിയുടെ സ്ഥാപകനായഅഭിജീത് ദീപ്കെയാണ് അക്കൗണ്ട് പൂട്ടിയ വിവരം പങ്കുവെച്ചത്. പ്രതീക്ഷിച്ചത് തന്നെസംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ആരംഭിച്ച് വെറും നാലുദിവസങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരുന്നുസി.ജെ.പി.
ഇതിനുപിന്നാലെയാണ് എക്സ് അക്കൗണ്ടിനെതിരായ നടപടി. എന്നാൽ, മാസ് റിപ്പോർട്ടിങ്ങിന്റെഅടിസ്ഥാനത്തി ലാണോ അതോ സർക്കാർ നിർദേശ പ്ര കാരമാണോ എക്സ് അക്കൗണ്ട്പൂട്ടിയതെന്ന കാര്യം വ്യക്തമല്ല. ‘CJP_2029’ എന്ന പേരുള്ള അക്കൗണ്ട് തുറക്കുമ്പോൾ ‘അക്കൗണ്ട്വിത്ത്ഹോൾഡ്‘ എന്നാണ് കാണിക്കുന്നത്.










