പിണറായിയെ മാറ്റിനിർത്തി എൽഡിഎഫ് ജനങ്ങളെ സമീപിച്ചിരുന്നുവെങ്കിൽ നിയമസഭാതെരഞ്ഞെടുപ്പിലെ ഈ തിരിച്ചടി നേരിടുമായിരുന്നില്ലെന്ന് മുൻ എംപിയും മാധ്യമപ്രവർത്തകനുമായസെബാസ്റ്റ്യൻ പോൾ. മൈക്ക് ഓപ്പറേറ്ററോട് നിരന്തരം ശാസിച്ചിരുത്തുകയും ചെയ്യുന്നതട്ടിക്കയറുകയും സ്വാഗതപ്രസംഗികയെ മുഖ്യമന്ത്രിയെ ജനങ്ങൾക്ക് ഭയമാണ്. സ്നേഹത്തിൻ്റെപ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസമെങ്കിൽ ജനങ്ങളുടെ സ്നേഹിതനായി ഒരാളെ പാർട്ടിഉയർത്തിക്കൊണ്ടുവരണമെന്നും ‘മാധ്യമ‘ത്തിൽ എഴുതിയ ലേഖനത്തിൽ സെബാസ്റ്റ്യൻ പോൾപറഞ്ഞു.
പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് ഒരിക്കൽക്കൂടി അധികാരത്തിലെത്തുന്നതിനെതടഞ്ഞ ജനവിധി അസാധാരണമായ രാഷ്ട്രീയസ്ഥിതിക്ക് കാരണമായിട്ടില്ലെന്ന് സെബാസ്റ്റ്യൻ പോൾചൂണ്ടിക്കാട്ടുന്നു. അധികാരത്തിന് പരിധിയും പരിമിതിയും സൃഷ്ടിക്കുന്നഭരണഘടനാവ്യവസ്ഥകൾക്ക് അനുസൃതമായ ഭരണമാറ്റമാണ് കേരളത്തിൽ സംഭവിച്ചത്. പിണറായിവിജയന് നൽകാവുന്നതിൻ്റെ പരമാവധി ജനം നൽകി. ഒടുവിൽ, “മറ്റാരുണ്ട്” എന്ന വെല്ലുവിളിയോടെനാടെങ്ങും ഹോർഡിങ്ങുകൾ ഉയർന്നപ്പോൾ ജനം ഭയചകിതരായി.
എല്ലാവരിലും ജനം പിണറായിയെ കണ്ടു. വി.എസ് സൃഷ്ടിച്ച ശൂന്യത നികത്താൻ മറ്റൊരു മുഖംഉണ്ടായിരുന്നില്ല. ഏകാധിപത്യങ്ങളിൽ സംഭവിക്കുന്നതുപോലെ നേതാവ് ജനങ്ങളിൽനിന്ന്അകലുകയായിരുന്നു. നേതാവിന്റെ ഭാഷ ജനങ്ങൾക്ക് അപരിചിതമായി. അപരിചിതമായത്അവർക്ക് അരോചകമായി. ബിഷപ്പിനെ ‘നികൃഷ്ടജീവി‘യെന്നും മറ്റൊരു സംസ്ഥാനത്തെമുഖ്യമന്ത്രിയെ ‘ഡാഷ് മോൻ‘ എന്നും വിളിക്കുന്ന മുഖ്യമന്ത്രിയെ അവർക്ക് ആവശ്യമില്ലാതായി.










