/മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത്; പൊന്നാനി സ്വദേശിനിയടക്കം മൂന്ന് യുവതികൾ അറസ്റ്റില്‍

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത്; പൊന്നാനി സ്വദേശിനിയടക്കം മൂന്ന് യുവതികൾ അറസ്റ്റില്‍

ദുബായ് കേന്ദ്രമാക്കി മലയാളി പെൺകുട്ടികളെ ലൈംഗിക വ്യാപാരത്തിനായി വിദേശത്തേക്ക്കടത്തുന്ന അന്താരാഷ്ട്ര മാഫിയാ സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തുതിരുവനന്തപുരം സ്വദേശിയും കൊച്ചിയിൽ മോഡലുമായി ജോലി ചെയ്യുന്ന അലീന എബ്രഹാംഉൾപ്പെടെ പിടിയിലായ മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേസിലെ ഒന്നാം പ്രതി ദുബായിൽ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന പെരുമ്പാവൂർ കോട്ടപ്പടിസ്വദേശി സ്റ്റേയ്സി എന്ന സിന്ധുവാണ്മോഡൽ അലീന കേസിലെ മൂന്നാം പ്രതിയാണ്പൊന്നാനിസ്വദേശിയായ മൻജീമയാണ് നാലാം പ്രതികേസിലെ രണ്ടും അഞ്ചും പ്രതികൾ മലയാളികളായ മറ്റ്രണ്ട് സ്ത്രീകളാണെന്നാണ് വിവരം.

വാഗ്ദാനങ്ങൾ നൽകി കെണിയിൽ വീഴ്ത്തുന്ന രീതി,

വ്യാജ തൊഴിൽ വാഗ്ദാനങ്ങൾവിദേശത്ത് മോഡലിംഗ്മേക്കപ്പ് ആർട്ടിസ്റ്റ്ബ്യൂട്ടി പാർലർജോലികൾ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ യുവതികളെ ദുബായിലേക്ക്ആകർഷിക്കുന്നത്.

രേഖകൾ പിടിച്ചെടുക്കൽവിദേശത്ത് എത്തിച്ച ഉടൻ തന്നെ യുവതികളെ ഒരു ഫ്ലാറ്റിലേക്ക്മാറ്റുകയുംഅവരുടെ ഫോണുകളും പാസ്‌പോർട്ടുകളും സംഘത്തലവനായ സിന്ധുവിന്റെനേതൃത്വത്തിൽ ബലമായി വാങ്ങി വെക്കുകയും ചെയ്യും.

ലഹരിമരുന്ന് നൽകിയുള്ള പീഡനംപ്രതികളുടെ നിർബന്ധത്തിന് വഴങ്ങാത്തവർക്ക് ക്രൂരമായമർദ്ദനമേൽക്കേണ്ടി വരുന്നുയുവതികളെ നിർബന്ധിച്ച് ലഹരിമരുന്ന് കുടിപ്പിച്ച്ബോധരഹിതരാക്കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയാണ് ഇവരുടെ രീതി.

ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിംഗ്

ക്രൂരമായ പീഡന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ ശേഷംഇത് കാണിച്ച് യുവതികളെ നിരന്തരംബ്ലാക്ക്‌മെയിൽ ചെയ്യുകയായിരുന്നു സംഘംവഴങ്ങാത്തവരുടെ നഗ്നചിത്രങ്ങൾ യുവതികൾഅനാശാസ്യ ജീവിതം നയിക്കുകയാണെന്ന് ആരോപിച്ച് നാട്ടിലെ വീട്ടുകാർക്ക് അയച്ചുകൊടുത്ത്മാനസികമായി തകർക്കാനും പ്രതികൾ ശ്രമിച്ചു.

ഒരു മാസത്തോളം നീണ്ട അതിക്രൂരമായ തടവുജീവിതത്തിനും പീഡനങ്ങൾക്കുമൊടുവിൽഒരുബന്ധുവിന്റെ സഹായത്തോടെയാണ് ഒരു യുവതി  നരകത്തിൽ നിന്നും രക്ഷപ്പെട്ടത്നാട്ടിൽതിരിച്ചെത്തിയ യുവതി പോലീസിൽ പരാതി നൽകിയതോടെയാണ് അന്താരാഷ്‌ട്ര തലത്തിൽപ്രവർത്തിക്കുന്ന  പെൺവാണിഭ സംഘത്തിന്റെ ക്രൂരതകൾ പുറംലോകമറിഞ്ഞത്.

 കേസില്‍ അഞ്ചു പ്രതികളാണ് ഉള്ളത്വിദേശത്തുള്ള രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്യുന്നതിനുള്ളനടപടികള്‍ ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍മാധ്യമങ്ങളോട് പറഞ്ഞു.