/പ്രഗത്ഭ പാന ആചാര്യൻ ആലങ്കോട് കുട്ടൻ നായർ അന്തരിച്ചു.

പ്രഗത്ഭ പാന ആചാര്യൻ ആലങ്കോട് കുട്ടൻ നായർ അന്തരിച്ചു.

ചങ്ങരംകുളംപ്രമുഖ പാന ആശാനായ ആലങ്കോട് കുട്ടൻ നായർ അന്തരിച്ചു.ഫെബ്രുവരി 23 ശനിയാഴ്ച ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന്(ഫെബ്രുവരി 25) ഉച്ചയോടെ അന്ത്യം സംഭവിച്ചു.

പിതാവ് ഗോവിന്ദൻ നായരിൽ നിന്ന് കൈമാറിയ പാന എന്ന അനുഷ്ഠാനകലയെ സംരക്ഷിക്കുകയുംഅതിന്റെ പരമ്പരാഗത രൂപം നിലനിർത്തുകയും ചെയ്യുന്നതിൽ ആലങ്കോട് കുട്ടൻ നായർ നിർണായകപങ്കുവഹിച്ചിട്ടുണ്ട്വള്ളുവനാട്ടിലെ സമൃദ്ധമായ കലാ രൂപങ്ങളിൽ ഒന്നായ പാനകാലത്തിന്റെഒഴുക്കിൽ പെട്ട് അന്യം നിന്നു പോകാതെ അതിന്റെ യഥാർത്ഥ ആഖ്യാനപാരമ്പര്യംനിലനിറുത്തുന്നതിൽ കുട്ടൻ നായർ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി.

ക്ഷേത്രകലാരൂപങ്ങളുമായി അടുത്ത  കുട്ടൻ നായർ ചെറുപ്പത്തിലേ ചെണ്ടവാദ്യത്തിൽ കഴിവ്തെളിയിച്ചിരുന്ന ഒരു നിപുണ കലാകാരൻ  ആയിരുന്നുപാനപാട്ടും അനുബന്ധ അനുഷ്ഠാനങ്ങളുംഅതിന്റെ ഭൗതികവും ആത്മീയവുമായ  ഗൗരവത്തോടെ പരിപോഷിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെസംഭാവന ഏറെ വിലമതിക്കത്തക്കതാണ്.

വാദ്യകലാകാരന്മാരായ ആലങ്കോട് മണികണ്ഠൻ,ആലങ്കോട് സന്തോഷ്,അനിൽകുമാർ,സന്ധ്യ ,മിനിഎന്നിവരാണ് മക്കൾ 

പാന എന്ന അനുഷ്ഠാനകലയുടെ മഹത്വം അണഞ്ഞുപോകാതെ നിലനിർത്തിയ ഒരു പ്രഗത്ഭകലാഗുരുവിന്റെ വിടവാങ്ങൽ നാടിന്റെ  സാംസ്കാരിക മേഖലയ്ക്ക് വലിയ നഷ്ടമാണ്.