ട്രാഫിക് നിയമ & ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
എടപ്പാൾ. നടുവട്ടം യുവ സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ അകാലത്തിൽ വിട്ട് പിരിഞ്ഞ യുവ സാംസ്കാരിക സംഘടനയുടെ സജീവ പ്രവർത്തകൻ അലിഭായ് ടെ ഒന്നാം ഓർമ ദിനത്തിന്റെ ഭാഗമായി നടുവട്ടം സെന്ററിൽ
ട്രാഫിക് നിയമ & ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.പരിപാടി യുടെ ഭാഗമായി ലഹരി വിരുദ്ധ കയ്യൊപ്പും, പ്രതിജ്ഞയും നടന്നു, ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ലഹരിയുടെ ദൂഷ്യഫലങ്ങൾ വിവരിക്കുന്നതുമായ ഇരുന്നൂറിലധികം പോസ്റ്ററുകൾ പരിപാടിയിൽ പ്രദർശിപ്പിച്ചു.പരിപാടി യുവ സാംസ്കാരിക സംഘടന പ്രസിഡന്റ് റിയാസ്. യു. വി. യുടെ അധ്യക്ഷതയിൽ വട്ടകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസീല സജീബ് ഉത്ഘാടനം നിർവഹിച്ചു,വാർഡ് മെമ്പർ കഴുങ്കിൽ മജീദ് ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു, ലഹരി വിരുദ്ധ ബോധവത്കരണ ക്‌ളാസിന്
എക്സൈസ് പ്രിവന്റീവ് ഓഫീസറും വിമുക്തികോഡിനേറ്ററും കൂടിയായ പ്രമോദ് പി പി നേതൃത്വം നൽകി, യുവ സാംസ്കാരിക സംഘടന ജനറൽ സെക്രട്ടറി ജുനൈദ് നടുവട്ടം സ്വാഗതം പറഞ്ഞ ചടങ്ങിന് യുവ സാംസ്കാരിക സംഘടന രക്ഷാധികാരി സഗീർ.കെ.വി നന്ദി പറഞ്ഞു.