കൊളത്തൂർ: മെക്ക് 7 ഹെൽത്ത് ക്ലബ്ബ് കൊളത്തൂർ നൂറു ദിനം പിന്നിട്ടതിന്റെ ആഘോഷത്തിന്റെഭാഗമായി കൊളത്തൂർ പെയിൻ& പാലിയേറ്റീവ് സൊസൈറ്റിക്ക് ക്ലബ്ബ് അംഗങ്ങളുടെ സഹായധനംഡോക്ടർ പി ശശിധരൻ ( മൗലാന ഹോസ്പിറ്റൽ പെരിന്തൽമണ്ണ ) ഭാരവാഹികൾക്ക് കൈമാറി.
സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് ചേർന്ന യോഗത്തിൽ ചെയർമാൻ എൻമൊയ്‌ദീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കോഡിനേറ്റർ കെ ഹസ്സൈനാർ, ട്രഷറർ ഇ പി വേണു ഗോപാലൻ മാസ്റ്റർ, യൂസഫ് കാരാട്ടിൽ, കെ പിജയശങ്കർ, ടീ മുരളി മാസ്റ്റർ,പി സി രാജൻ സി എൻ ശാന്തമ്മ ടീച്ചർ എന്നിവർ പ്രസംഗിച്ചു