കുറ്റിപ്പുറം ബ്ലോക്ക് പരിധിയിൽ കേന്ദ്ര ഗവണ്മെന്റിന്റെ കീഴിൽ നബാർഡ് ന്റെമേൽനോട്ടത്തിൽ കഴിഞ്ഞ 3 വർഷമായി പ്രവർത്തിക്കുന്ന പ്രധാന മായും നാളികേര കർഷകരുടെകൂട്ടായ്മ യായ “നിള ” ഫാർമർ പ്രൊഡ്യൂസർ ഓർഗണൈസേഷന്റെ 2023..24 സാമ്പത്തികവർഷത്തെ വാർഷിക പൊതുയോഗം പൂക്കാട്ടിരി HALP സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. നിള FPO ചെയർമാൻ വള്ളൂരൻ സൈനുദ്ധീൻ അധ്യക്ഷനായ യോഗം കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡന്റ്PCA നൂർ ഉത്ഘാടനം ചെയ്തു. അഗ്രി കൾച്ചർ അസി. ഡയരക്ടർ വിനോദ്, കൃഷി ഓഫീസർജുമൈല, നബാർഡ് ജില്ലാ മേധാവി റിയാസ്, ഇസാഫ് FPO സംസ്ഥാന മേധാവി റോയ് എന്നിവർസംസാരിച്ചു. നിള ഭരണ സമിതിവൈസ് ചെയർമാൻ റഷീദ് കിഴിശ്ശേരി അംഗങ്ങളായ അബ്ദുൽ കരീംKP, ഹസീന, വിശ്വനാഥൻ, ശങ്കരനാരായണൻ, സീകന്ദർ ബാബു, ജബ്ബാർ ഗുരുക്കൾ, ഹാരിസ്, ,CEO സുരേന്ദ്രൻ, അക്കൗണ്ടന്റ് ജിതേഷ് എന്നിവർ നേതൃത്വം നൽകുകയും ശ്രീ റോയ് കാലാവസ്ഥഅതിജീവന കൃഷിയെ കുറിച്ചും, PP ജമാൽ കാർബൻ ന്യൂ ട്രലിറ്റി യെ കുറിച്ചും ക്ലാസ്സുകൾ എടുത്തു. 100 ഓളം ഓഹരി ഉടമകൾ പങ്കെടുത്ത വാർഷിക പൊതു യോഗത്തിൽ ഓഡിറ്റ് റിപ്പോർട്ടുംസാമ്പത്തിക അവലോകനവും , പുതിയ പദ്ധതികളും ചർച്ച ചെയ്തു. നിള സമിതി അംഗങ്ങളായമോഹന കൃഷ്ണൻ സ്വാഗതവും, ഷെരീഫ് നന്ദി യും പറഞ്ഞു.
