പട്ടാമ്പി: ഈ മാസം 18ന് നടക്കുന്ന രായിരനെല്ലൂർ മലകയറ്റത്തിനുള്ള ഒരുക്കങ്ങൾവിലയിരുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും വേണ്ടി മുഹമ്മദ് മുഹസിൻ എ.എൽ എ യുടെനേതൃത്വത്തിൽ യോഗം ചേർന്നു.
ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, തഹസീൽദാർ, പഞ്ചായത്ത് സെക്രട്ടറിമാർ, പോലീസ്, ഫയർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ട്രസ്റ്റ് ഭാരവാഹികൾ, നാട്ടുകാർ സാമൂഹിക പ്രവർത്തകർതുടങ്ങിയവർ പങ്കെടുത്തു.
പോലീസ്, ആരോഗ്യ വകുപ്പ്,അഗ്നിശമന സേന, തദ്ദേശ സ്ഥാപനങ്ങൾ, ഉൾപ്പെടെയുളളവരുടെസേവനം ഉറപ്പാക്കാൻ തീരുമാനമായി. മലകയറ്റത്തിനെത്തുന്നവർക്കാവശ്യമായ സൗകര്യങ്ങൾമലമുകളിലും, മധ്യഭാഗത്തും, അടിവാരങ്ങളിലും ഒരുക്കാനും മാലിന്യമുക്ത പ്രവർത്തനങ്ങൾനടപ്പിലാക്കാനും മറ്റു അനുബന്ധ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും ഈ തീരുമാനങ്ങൾതാഹസിൽദാറുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് ചെയ്യുന്നതിനും യോഗത്തിൽ എംഎൽഎനിർദ്ദേശം നൽകി.