വളാഞ്ചേരി:-അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച വളാഞ്ചേരി നഗരസഭ ജാഗ്രത സമിതിയും കുടുംബശ്രീ GRC യും സംയുകതമായി നിയമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ് അദ്ധ്യക്ഷത വഹിച്ചു. ശ്രുതി വുമൺ പ്രൊട്ടക്ഷൻ ഓഫീസർ മുഖ്യഥിതിയായി. സോണിയ കെ സിവിൽ പോലീസ് ഓഫീസർ വനിതാ സെൽ മലപ്പുറം നിയമബോധവത്കരണ ക്ലാസ്സ് എടുത്തു. വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്,കൗൺസിലർമരായ നൗഷാദ് നാലകത്ത്,ഷൈലജ പിലാക്കോളി പറമ്പിൽ, കുടുംബശ്രീ CDS ചെയർപേഴ്സൺ ഷൈനി സി, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ജസീല, കമ്മ്യൂണിറ്റി കൗൺസിലർ നീന എന്നിവർ ആശംസകൾ അറിയിച്ചു. നഗരസഭ സെക്രട്ടറി സീന സ്വാഗതവും icds സൂപ്പർവൈസർ അസ്ര നസ്രീൻ നന്ദിയും പറഞ്ഞു.
