പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച മുനവറലി ശിഹാബ് തങ്ങളുടെ മകൾ ഫാത്തിമനർഗീസിനെനിലപാടിനെ തള്ളിപ്പറഞ്ഞ് സമസ്ത കാന്തപുരം വിഭാഗം. വീടും പരിസരവുംആരോഗ്യകരമായി പരിപാലിക്കുന്ന സ്ത്രീ പള്ളിയിൽ പോകണം എന്ന് പറഞ്ഞാൽ അത്സ്വാതന്ത്ര്യമല്ല. അത് അമിതഭാരംചുമക്കാൻനിർബന്ധിക്കലാണ്. ഇത് തിരിച്ചറിയാനുള്ള ബോധം മതംപഠിച്ച മുസ്ലിംസ്ത്രീകൾക്കുണ്ടെന്ന് റഹ്മത്തുള്ള സഖാഫി എളമരംപറഞ്ഞു.മക്കൾക്ക്മതവിജ്ഞാനംആവശ്യമായഅളവിൽനൽകാതെ ലിബറൽപരിസരങ്ങളിൽമേയാൻ വിട്ടാൽ അത് മനസ്സിലാകില്ല. സമുദായത്തിന് മാതൃകയാകേണ്ടവർ ജാഗ്രത കൈവിടരുത്എന്നപരോക്ഷവിമർശനവും മുനവറലി ശിഹാബ് തങ്ങൾക്കെതിരെ സമസ്‌ത കാന്തപുരം വിഭാഗംഉന്നയിച്ചു.
സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കരുതെന്ന് ചിലർഉണ്ടാക്കിയെടുത്തതാണെന്നും വരും കാലത്ത് ഉടൻതന്നെ ഇതിൽമാറ്റുംവരുമെന്ന്പ്രതീക്ഷിക്കുന്നുഎന്നായിരുന്നുഫാത്തിമനർഗീസിന്റെപ്രതികരണം.കൊച്ചിയിൽനടന്നഹോർത്തൂസിലെ ചർച്ചയിലാണ്മുനവറലി തങ്ങളുടെ മകൾസ്ത്രീപള്ളികളിലെ പ്രവേശനത്തിൽ അനുകൂല നിലപാട് പറഞ്ഞത്.










