മുതിർന്ന മാധ്യമ പ്രവർത്തകരും പബ്ലിക്കേഷൻ രംഗത്ത് ദീർഘകാലമായി പ്രവർത്തിക്കുന്നവരുംചേർന്നാണ്” സീനിയർ എഡിറ്റേഴ്സ് ഫോറം കുന്നംകുളം ” എന്ന പേരിൽ കൂട്ടായ്മരൂപീകരിച്ചിട്ടുള്ളത്.. അച്ചടിയുടെയും സാംസ്കാരിക സമ്പന്നതയുടെയും പ്രൗഢ പാരമ്പര്യമുള്ളകുന്നംകുളത്ത് സമൂഹത്തിനാകെ നന്മ ചെയ്യുന്ന വിവിധ പ്രവർത്തനങ്ങൾ നടത്തുകയുമാണ് ലക്ഷ്യം. പുസ്തകങ്ങൾ പ്രസ്ദ്ധീകരിക്കൽ, നവ മാധ്യമ രംഗത്തെ സാധ്യതകൾ ഉപയോഗപ്പെടുത്തി എഴുത്ത്പ്രോൽസാഹിപ്പിക്കൽ, വിവിധ ക്ലാസുകൾ, വിവിധ കൂട്ടായ്മകളുമായി ചേർന്ന് കലാ – സാംസ്കാരികപ്രവർത്തനം തുടങ്ങിയവയും ലക്ഷ്യമാണ്.
ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സീനിയർ എഡിറ്റേഴ്സ് ഫോറിൻ്റെ ലോഗോ മാധ്യമപ്രവർത്തകനും സിനിമാ രംഗത്തെ ബഹുമുഖ പ്രതിഭയുമായ ശ്രീ രഞ്ജി പണിക്കർ പ്രകാശനംചെയ്തു. പ്രശസ്ത ക്രിയേറ്റീവ് ഡിസൈർ ഷിഹാബുദ്ദീൻ ഹംസയാണ് ലോഗോ തയാറാക്കിയത്. അർഹരായവരെ അംഗങ്ങളാക്കി
സംഘടനയുടെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തുമെന്ന് ഭാരവാഹികളായ കാണിപ്പയ്യൂർപരമേശ്വരൻ നമ്പൂതിരിപ്പാട്, സി.ഗിരീഷ് കുമാർ, എം.ബിജുബാൽ, ജയപ്രകാശ് ഇലവന്ത്ര എന്നിവർവാർത്താ സമ്മേളനത്തിൽ അറിയിച്ചു.