/സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

എടപ്പാൾ : പെരിന്തൽമണ്ണ ഗവണ്മെന്റ് ബ്ലഡ്‌ സെന്ററിൽ നേരിടുന്ന രൂക്ഷമായ രക്തക്ഷാമംപരിഹരിക്കാൻ ബി ഡി കെ പൊന്നാനി എയ്ഞ്ചൽസ് വിങിന്റെ ആഭിമുഖ്യത്തിൽ എടപ്പാൾ എമിറേറ്റ്‌സ്മാളുമായും SQUIRR സലോൺ & സ്പായുമായും സഹകരിച്ചു കൊണ്ട് എമർജൻസി സന്നദ്ധരക്തദാന ക്യാമ്പ് എടപ്പാൾ എമിറേറ്റ്‌സ് മാളിൽ വെച്ചു സംഘടിപ്പിച്ചു.. 130 പേർ രജിസ്റ്റർ ചെയ്തക്യാമ്പിൽ 8 വനിതകളും 17 ആദ്യ രക്തദാതാക്കളും ഉൾപ്പെടെ 65 പേർ രക്തദാനം നിർവ്വഹിച്ചു.  ക്യാമ്പിലുടനീളം തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ട് ബി ഡി കെ സംസ്ഥാന ജില്ലാ താലൂക്ക്ഭാരവാഹികളും കോർഡിനേറ്റർമാരും എയ്ഞ്ചൽസ് വിങ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി.  ക്യാമ്പിന് വേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തു തന്ന എമിറേറ്റ്സ് മാൾ, SQUIRR സലൂൺ & സ്പാമാനേജ്മെന്റിനും ബി ഡി കെ മലപ്പുറം ജില്ലാകമ്മിറ്റി പ്രത്യേക സ്നേഹം  അറിയിച്ചു.