എടയൂർ ഗവ. ഹോമിയോ ഡിസ്‌പെൻസറിയുടെയും ആയുർവേദ ഡിസ്പെൻസറിയുടെയുംആഭിമുഖ്യത്തിൽ *വയോജന മെഡിക്കൽ ക്യാമ്പ് * സംഘടിപ്പിച്ചു.പൂക്കാട്ടിരി HLP സ്കൂളിൽ വച്ച്ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ ശ്രീ കെ പി വേലായുധൻ അധ്യക്ഷത വഹിച്ച പരിപാടിയുടെഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് *ശ്രീമതി ഹസീന ഇബ്രാഹിം* നിർവഹിച്ചു . ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ശ്രീമതി റസീന തസ്നി സ്വാഗതവും ഹോമിയോ മെഡിക്കൽഓഫീസർ ഡോ.സീമ പി നന്ദിയും അറിയിച്ചു.ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.രാഹ്ന പി പദ്ധതി വിശദീകരണം നടത്തി.പൂക്കാട്ടിരി ആൽഫ മെഡികെയർ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് സൗജന്യ നേത്ര പരിശോധനയും പ്രമേഹ പരിശോധനയും നടത്തി. മെഡിക്കൽഓഫീസർമാരായ ഡോ. റഹന.പി , ഡോ:സീമ പി , ഡോ.അഫീഫ .കെ , ഡോ: ജുമാന സിറാജ എന്നിവർ രോഗികളെ പരിശോധിച്ചു.
