മലപ്പുറം: നിപ രോഗ ബാധയുടെ പേരില്‍ സംസ്ഥാനാർത്തികളില് കേരളത്തില്‍നിന്നുള്ള യാത്രക്കാരെതമിഴ്നാട് തടഞ്ഞുവെച്ചു പരിശോധിക്കുന്നത് തെറ്റായ കാര്യമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. മലപ്പുറം കലക്ടറേറ്റില്‍ നിപ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. ഇക്കാര്യംശ്രദ്ധയില്പ്പെട്ടയുടൻ ആരോഗ്യ സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. ഇതൊഴിവാക്കാൻ സർക്കാർ, തമിഴ്നാടുമായി ആശയവിനിമയം നടത്തും. കേരളത്തില്‍ റിപ്പോർട്ട് ചെയ്യപ്പെടുന്ന പല അസുഖങ്ങളുംപുറത്തുനിന്നുള്ളവർക്കാണ്. ഇടുക്കിയില്‍ റിപ്പോർട്ട് ചെയ്ത മലമ്ബനികേസുകളില് ഒന്നുപോലുംകേരളത്തിനിന്നുള്ളവരല്ല. എന്നാല്‍, ഇത്തരം സന്ദർഭങ്ങളില്‍ കേരളം പുരോഗമനപരമായസമീപനമാണ് എപ്പോഴും കൈകൊണ്ടിട്ടുള്ളതെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.
