ഹൃദയാഘാതമാണ് വിദ്യാർഥിയുടെ മരണ കാരണം. യുഎഇ ഗോൾഡൻ വിസ നേടിയ മിടുക്കനായ18 കാരനായ വൈഷ്ണവ് കൃഷ്ണകുമാറാണ് മരിച്ചത്. ദീപാവലി ആഘോഷങ്ങൾക്കിടെയുണ്ടായവൈഷ്ണവിന്റെ ആകസ്മിക മരണത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളുംഅധ്യാപകരും.
ദുബൈ ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിൽ ദീപാവലി ആഘോഷത്തിനിടെ കുഴഞ്ഞുവീണവൈഷ്ണവ് ഒന്നാം വർഷ ബി.ബി.എ. മാർക്കറ്റിംഗ് വിദ്യാർത്ഥിയായിരുന്നു. വി.ജി. കൃഷ്ണകുമാർ, വിധു കൃഷ്ണകുമാർ എന്നിവരാണ് മാതാപിതാക്കൾ. വൃഷ്ടി കൃഷ്ണകുമാറാണ് ഇളയ സഹോദരി.
കുഴഞ്ഞുവീണ വൈഷ്‌ണവിനെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക്കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് കുടുംബം ഗൾഫ് ന്യൂസിനോട് വ്യക്തമാക്കി.










