കൊച്ചി: നടന് മോഹന്‍രാജ് അന്തരിച്ചു. ഏറെ നാളുകളായി ശാരീരിക അവശതകളെ തുടര്‍ന്ന്സിനിമയില്‍ സജീവമായിരുന്നില്ല. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ കഠിനം കുളത്തെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. കിരീടം സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന വില്ലനെ മോഹൻ രാജ്മലയാളികൾക്ക് മറക്കാനാവാത്ത കഥാപാത്രമാക്കി മാറ്റി. വിവിധ മലയാള ചിത്രങ്ങളിലെ എണ്ണംപറഞ്ഞവില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് മോഹന്‍രാജ്.നിര്‍മാതാവ് എന്‍എം ബാദുഷമോഹന്‍രാജിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കിരീടം സിനിമയുടെ നിര്‍മാതാവായദിനേഷ് പണിക്കരും മോഹന്‍രാജിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
