പൂക്കാട്ടിരി കേന്ദ്രമായിക്കൊണ്ട് സമീപ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ക്ളബ്ബുകളുടെയും, കൂട്ടായ്മകളുടെയും ഒരു പൊതു വേദിയായി ക്കൊണ്ട് ഫുട്ബാളിനെയും, അനുബന്ധ കായികരംഗങ്ങളെയും പരിപോഷി പ്പിക്കുന്നതിനും, വളർന്നു വരുന്ന യുവ പ്രതിഭകളെവാർത്തെടുക്കുന്നതിനുമായി PFA (പൂക്കാട്ടിരി ഫുട്ബോൾ അസോസിയേഷൻ ) എന്ന പേരിൽ ഒരുസംവിധാനത്തിനു രൂപം നൽകി. അതിന്റെ ആദ്യ പൊതുയോഗം പൂക്കാട്ടിരി ഫെസ്റ്റിവ പാർട്ടി ഹാളിൽനടന്നു. പരിസര പ്രദേശങ്ങളിലെ എല്ലാ ക്ലബുകളുടെയും കൂട്ടായ്മ കളുടെയും രാഷ്ട്രീയസാമൂഹ്യ,പൊതു സേവന രംഗങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.2024 ലെ അഖിലേന്ത്യസെവൻസ് ടൂർണമെന്റ് നല്ല രീതിയിൽ സംഘടിപ്പിക്കാനായി വിപുലമായ ഒരു സംഘടക സമിതിയെയും വിവിധ സബ് കമ്മിറ്റി കളെയും തിരഞ്ഞെടുത്തു. 50 പേര് അടങ്ങുന്ന എക്സികുട്ടീവ് കമ്മറ്റിയും, 15 പേരടങ്ങുന്ന രക്ഷധികാര സമിതിയും നിലവിൽ വന്നു. 10O ലധികം യുവാക്കളും ധാരാളംമുതിർന്ന പൗരന്മാരും പങ്കെടുത്ത പൊതു യോഗത്തിൽ കൺവീനർ VP,കുഞ്ഞുട്ടി കയ്യാല സ്വാഗതംപറഞ്ഞു.ചെയർമാൻ റഷീദ് കിഴിശ്ശേരി PFA യുമായും, ടൂർണമെന്റ് മായും ബന്ധപ്പെട്ട കാര്യങ്ങൾവിശദീകരിച്ചു. സംഘടക സമിതി ഭാരവാഹികളായ t.tജബ്ബാർ ,വാഹിദ് തൊട്ടിയാൻ, സമദ് മച്ചിങ്ങൽ, അയൂബ് PT, സൈഫുദ്ധീൻ C, ഷെഫീഖ് പാലാറ, രക്ഷധികാരികൾ ആയ മുഹമ്മദ് കുട്ടി ഹാജി, ബിനു മാസ്റ്റർ, മൊയ്‌ദു എടയൂർ എന്നിവർ നേതൃത്വം നൽകി. വിവിധ സബ് കമ്മറ്റി ഭാരവാഹികൾആയി ഷെഫീഖ് p ,മൊയ്‌ദു kp, ലത്തീഫ് ബാബു, ഇബ്രാഹിം ഡാനി,മുസ്തഫ മുത്തു, rayinkutty, മുജീബ് NT, ഉമ്മർ, sarafuddin,മോനുട്ടി, മുർഷിദ് എന്നിവരെ തിരഞ്ഞെടുത്തു. മുഴുവൻതീരുമാനങ്ങളും ഏക കണ്ഠമായി അംഗീകരിച്ചു ടൂർണമെന്റും ഭാവി പരിപാടി കളും വിജയിപ്പിക്കാൻതീരുമാനിച്ചു.

SportsJanuary 5, 2024