തൃശൂർ ജില്ല ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന അക്കാദമി ലീഗിന്റെ മത്സരങ്ങളുടെ ഭാഗമായി കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ ഫെയർ എഫ് സി കുന്നംകുളവും സെന്റ് തോമസ് ടീമും തമ്മിലുള്ള (U-15, U-13) മത്സരം നടന്നു. മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം ബഥനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാദർ ബെഞ്ചമിൻ O.I.C നിർവഹിച്ചു.
