ബലാത്സംഗക്കേസിൽ രാഹൂൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചു കോടതി. ബംഗളൂരുസ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യംഅനുവദിച്ചത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യംഅനുവദിച്ചിരിക്കുന്നത്. ഹർജിയിൽ വിശദമായ വാദം കേട്ട കോടതിജാമ്യംഅനുവദിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്‌ചഉച്ചയ്ക്കാണ് മുൻകൂർജാമ്യഹരജിഫയൽചെയ്തത്.ബംഗളൂരു സ്വദേശിനിയായ 23കാരിയെ വിവാഹവാഗ്ദാനംനൽകിപീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. യുവതി കെപിസിസി പ്രസിഡന്റിന് ഇമെയിൽ ആയിനൽകിയ പരാതിഡിജിപിക്ക്കൈമാറുകയായിരുന്നു. ഡിജിപി കൈമാറിയ പരാതിയിലാണ്ക്രൈംബ്രാഞ്ച്എഫ്ഐആർ രജിസ്റ്റർ ചെയ്തത്.എഫ്ഐആർ രജിസ്റ്റർ ചെയ്ത അവസരത്തിൽപരാതിക്കാരിയുടെ മൊഴി പൊലീസിന് ലഭിച്ചിരുന്നില്ല. ഇതിനു ശേഷമാണ് ഐജി പൂങ്കുഴലി നേരിട്ട്പരാതിക്കാരിയുടെ മൊഴി എടുത്തത്. പൊലിസുമായി ഓൺലൈനിൽ ബന്ധപ്പെടാൻ എല്ലാസാഹചര്യവുംസൗകര്യവും ഉണ്ടായിരിക്കെ പരാതിക്കാരികെപിസിസി പ്രസിഡൻ്റിന് ഇമെയൽ സന്ദേശംഅയച്ച് പരാതി പറഞ്ഞതിൽ ദുരൂഹതയുണ്ടെന്നാണ് പ്രതിഭാഗം വാദിച്ചത്.
CrimeDecember 10, 2025










