മുന്നണികൾക്കകത്തെ ചെറുകക്ഷികൾ സ്വാധീനം തെളിയിക്കുന്ന തദ്ദേശപ്പോരിൽ യു.ഡി.എഫിലെഘടകകക്ഷികൾ പ്രധാനകക്ഷിയായ കോൺഗ്രസിനൊപ്പം കരുത്ത്വർധിപ്പിച്ചപ്പോൾഎൽ.ഡി.എഫിലും എൻ.ഡി.എയിലുമുള്ള ഘടകകക്ഷികളുടെ സ്ഥിതി ദയനീയമായി. യു.ഡി.എഫിൽ മുസ് ലിം ലീഗ്ഉൾപ്പെടെയുള്ള ഘടകകക്ഷികൾ തദ്ദേശ ഭരണത്തിലെസ്വാധീനംവർധിപ്പിച്ചപ്പോൾഎൽ.ഡി.എഫിൽ സി.പി.ഐ ഉൾപ്പെടെ മെലിഞ്ഞ അവസ്ഥയിലാണ്.
23,611 സീറ്റുകളിൽ കോൺഗ്രസ്
7,792 സീറ്റുകളിൽ കൈപ്പത്തിചിഹ്നത്തിൽ വിജയിച്ചപ്പോൾ
യു.ഡി.എഫിലെ രണ്ടാമത്തെകക്ഷിയായ ലീഗ്2,843സീറ്റുകളിൽ
സ്വന്തം ചിഹ്നത്തിൽ
സ്ഥാനാർഥികളെ വിജയിപ്പിച്ചു.2020ൽ കോൺഗ്രസിന് 5,551 സീറ്റുംലീഗിന് 2,131 സീറ്റുമാണ്ഉണ്ടായിരുന്നത്. ഇതോടെ ലീഗിന്
കോൺഗ്രസും സി.പി.എമ്മും
കഴിഞ്ഞാൽ കൂടുതൽ തദ്ദേശസീറ്റുകളിൽ വിജയംനേടിമൂന്നാംസ്ഥാനംനിലനിർത്താൻ കഴിഞ്ഞു.










