/തിരുവനന്തപുരം കിട്ടി, പന്തളം പോയി; അട്ടിമറി ജയത്തിലും, തോൽവിയിലും ബിജെപിയിൽസമ്മിശ്ര പ്രതികരണം

തിരുവനന്തപുരം കിട്ടി, പന്തളം പോയി; അട്ടിമറി ജയത്തിലും, തോൽവിയിലും ബിജെപിയിൽസമ്മിശ്ര പ്രതികരണം

തലസ്ഥാനത്ത് അട്ടിമറി വിജയം നേടി തിരുവനന്തപുരം കോർപറേഷൻ പിടിച്ചെടുത്തെങ്കിലുംകുത്തകയായിരുന്ന പന്തളം നഗരസഭ നഷ്ടപ്പെട്ടത്എൻ.ഡി.എക്ക് തിരിച്ചടിയായിതെരഞ്ഞെടുപ്പ്പ്രചാരണ വേദികളിൽ ശബരിമല പ്രധാന വിഷയമായി പ്രയോഗിച്ചിരുന്ന എൻ.ഡി.ശബരിമലഏറ്റവും സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിച്ച നഗരസഭയായിരുന്നു പന്തളംഅതേസമയംശബരിമല വിഷയത്തേക്കാൾ കൂടുതൽ വികസനം പ്രചാരണായുധമാക്കിയ തിരുവനന്തപുരംകോർപറേഷനിൽ അട്ടിമറി വിജയം നേടിയത് എൻ.ഡി. കേന്ദ്രങ്ങൾക്ക് ആശ്വാസവുമായി.

ശക്തികേന്ദ്രങ്ങളിൽ വ്യത്യസ്ത‌ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു എൻ.ഡി.എൻപ്രചാരണപ്രവർത്തനങ്ങൾ നടത്തിയത്തിരുവനന്തപുരം കോർപറേഷനിൽവികസനവുംകോർപറേഷൻഭരണത്തിലെ അഴിമതിയും പ്രധാനവിഷയമായിമാറിയപ്പോൾഅഭിമാനപോരാട്ടം നടന്ന പന്തളത്തും പാലക്കാട്ടുംശബരിമലയായിരുന്നു പ്രധാന പ്രചാരണ വിഷയംപാലക്കാട്ബി.ജെ.പിക്കുള്ളിലെകലഹംതിരിച്ചടിയായെന്നാണ് വിലയിരുത്തൽ.