എടയൂർ പൂക്കാട്ടിരി ഫുട്ബോൾ അസോസിയേഷൻ (പി.എഫ്.എ) സംഘടിപ്പിക്കുന്ന മുപ്പത്തിയാറാമത് വി.എഫ്.എ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഗാലറി നിർമാണം എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം കാൽ നാട്ടികൊണ്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി വേലായുധൻ, വി.എഫ്.എ സെക്രട്ടറി അസിസ് എന്ന മണി, പി.എഫ്.എ ചെയർമാൻ റഷീദ് കിഴിശ്ശേരി, കൺവീനർ കുഞ്ഞുട്ടി കയ്യാല, ട്രഷറർ ഷെഫീഖ് പാലാറ തുടങ്ങിയവർ സംസാരിച്ചു, ഫെബ്രുവരി 11ന് ഞായറാഴ്ച രാത്രി എട്ട് മണി മുതൽ മത്സരങ്ങൾ ആരംഭിക്കുമെന്ന്
കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
