അയിരൂർ : ഗ്രാമത്തിന്റെ സമഗ്ര പുരോഗതിയും സാമൂഹ്യ തിന്മകൾക്കെതിരെയുള്ള ചെറുത്തുനിൽപ്പും ലക്ഷ്യമിട്ട് രൂപീകരിച്ച പ്രത്യാശ കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾക്കുള്ള പരിശീലനപരിപാടിയും ലോഗോ പ്രകാശനവും നടന്നു.
അയിരൂർ മഹല്ല് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എകെ സുബൈർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി ലോഗോ പ്രകാശനംനിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാർ പി ഏറ്റുവാങ്ങി.
പ്രത്യാശ ചെയർമാൻ ഡോ. ഹിലാൽ അയിരൂർ അധ്യക്ഷത വഹിച്ചു. പരിശീലന പരിപാടിഎക്സൈസ് മുൻ പ്രിവന്റീവ് ഓഫിസർ ജാഫർ, എക്സൈസ് ഓഫിസർ ഗണേഷ് എന്നിവർക്ലാസുകൾ നയിച്ചു. ഭാരവാഹികളായ ഫാറൂഖ് അഹമ്മദ്, ടി സി കുഞ്ഞിമുഹമ്മദ്, ഒ കെ മുഹമ്മദ്, കെഷുക്കൂർ, രാജു കൈപ്പട, ഷാജഹാൻ പി, എം അബ്ദുൽ ലത്തീഫ്, വത്സല കുമാർ എന്നിവർപരിപാടിക്ക് നേതൃത്വം നൽകി പ്രത്യാശ കൺവീനർ എ കെ കാസിം സ്വാഗതവും ജോ. കൺവീനർവി കെ മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.