എടപ്പാൾ: ബ്ലഡ് ഡോണേഴ്‌സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും JCI എടപ്പാളും DHOHSS പൂക്കരത്തറ NSS , സ്കൗട്ട് & ഗൈഡ്‌സ് യൂണിറ്റും സംയുക്തമായി തൃശൂർ; അമല മെഡിക്കൽകോളേജ് ബ്ലഡ് സെന്ററുമായി സഹകരിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
52 പേർ രക്തദാനം നിർവ്വഹിച്ച ക്യാമ്പിൽ സ്ത്രീകൾ ഉൾപ്പെടെ 26 പേരാണ് തങ്ങളുടെ ആദ്യരക്തദാനം നിർവ്വഹിച്ച് സന്നദ്ധ രക്തദാന രംഗത്തേക്ക് കടന്നുവന്നത്.
ക്യാമ്പിന് ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റി അംഗങ്ങളും എയ്ഞ്ചൽസ് വിംഗ് അംഗങ്ങളും JCI എടപ്പാൾ ഭാരവാഹികളും NSS, സ്കൗട്ട് & ഗൈഡ് അംഗങ്ങളും നേതൃത്വം നൽകി.
ക്യാമ്പിന് മികച്ച സൗകര്യമൊരുക്കിയ പൂക്കരത്തറ DHOHSS ലെ NSS, സ്കൗട്ട് & ഗൈഡ്യൂണിറ്റുകൾക്ക് ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.










